കേരളാ ഹൈക്കോടതി  
KERALA

കാണാതായ വ്യക്തി മരിച്ചതായി വ്യക്തമാകാതെ അവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ല: ഹൈക്കോടതി

2002 ജൂൺ 20-ന് കാണാതായ വയനാട് മാനന്തവാടി സ്വദേശി രാജേന്ദ്രന്റെ ഭാര്യയും മകളുമാണ് ഹർജി നൽകിയത്.

നിയമകാര്യ ലേഖിക

ഇരുപത്തൊന്ന് വർഷം മുൻപ് കാണാതായ വ്യക്തിയുടെ ഭാര്യയ്ക്കും മക്കൾക്കും അവകാശ സർട്ടിഫിക്കറ്റ് നിരസിച്ച് ഹൈക്കോടതി. വ്യക്തി മരിച്ചുവെന്ന് വ്യക്തമാകാതെ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. കാണാതായ വ്യക്തി ജീവിച്ചിരിക്കുന്നുണ്ടോ മരിച്ചോ എന്നത് വ്യക്തമാകാൻ പോലീസ് അന്വോഷണം ആവശ്യമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

രാജേന്ദ്രൻ ഇപ്പോഴും എവിടെയെങ്കിലും ജീവിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും ഒരുപക്ഷേ ഹരജിക്കാരുമായി ബന്ധപ്പെടാൻ കഴിയാത്തതാകാമെന്നും അതിനാൽ ഈ വ്യക്തി ജീവിച്ചിരുപ്പുണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ടന്നും കോടതി വ്യക്തമാക്കി.

2002 ജൂൺ 20-ന് കാണാതായ വയനാട് മാനന്തവാടി സ്വദേശി രാജേന്ദ്രന്റെ ഭാര്യയും മകളുമാണ് ഹർജി നൽകിയത്. കാണാതായതിനെ തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ലെന്നും അതുകൊണ്ട് രാജേന്ദ്രനെ കാണാതായതായി കാണിച്ച് സർട്ടിഫിക്കറ്റ് വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ രാജേന്ദ്രനെ കാണാതായതായി വ്യക്തമാക്കുന്ന വിവരങ്ങൾ ഇല്ലാത്തിടത്തോളം അദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന രീതിയിൽ നിയമപരമായ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

തുടർന്ന്, രാജേന്ദ്രൻ ഇപ്പോഴും എവിടെയെങ്കിലും ജീവിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും ഒരുപക്ഷേ ഹരജിക്കാരുമായി ബന്ധപ്പെടാൻ കഴിയാത്തതാകാമെന്നും അതിനാൽ ഈ വ്യക്തി ജീവിച്ചിരുപ്പുണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ടന്നും കോടതി വ്യക്തമാക്കി. ഹർജിക്കാർ ആവശ്യപ്പെടുന്നതുപോലെ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ കഴിയില്ല. പത്ത് ദിവസത്തിനകം രാജേന്ദ്രനെ കാണാതായത് സംബന്ധിച്ച് ഹർജിക്കാരുടെ പരിധിയിലെ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം നൽകി.

ഒരു മാസത്തിനകം ഇതുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസറോടും നിർദേശിച്ചു. അന്വേഷണം പൂർത്തിയാക്കി പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമപരമായ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി തഹസിൽദാറെ സമീപിക്കാം. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അത് പരിഗണിക്കുകയും സർട്ടിഫിക്കറ്റ് നൽകാവുന്നതാണെങ്കിൽ നൽകുകയും വേണമെന്നും കോടതി ഉത്തരവിട്ടു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്