KERALA

ഹേമ കമ്മിറ്റി റിപ്പോർട്ട്: നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി തള്ളി

രഞ്ജിനിക്ക് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി നിർദേശിച്ചു

വെബ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. രഞ്ജിനിക്ക് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി ഉത്തരവിട്ടു. അജ്ഞാതത്വം ഉറപ്പാക്കിക്കൊണ്ട് റിപ്പോർട്ട് പുറത്തുവിടാമെന്ന് കോടതി ഹർജി പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു.

രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുമെന്ന ഉറപ്പിൻമേല്‍ താൻ പലകാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും അത് മൂന്നാമതൊരാളിലേക്ക് എത്തരുതെന്നും രഞ്ജിനി കോടതിയില്‍ പറഞ്ഞു. റിപ്പോർട്ട് പുറത്തുവരുമ്പോള്‍ തന്റെ സ്വകാര്യത ലംഘിക്കപ്പെടുകയാണെന്നും രഞ്ജിനി കൂട്ടിച്ചേർത്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നിർമാതാവ് സജിമോൻ പാറയില്‍ സമർപ്പിച്ച ഹർജിയും കോടതി ഇന്ന് പരിഗണിക്കും.

ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്‌താഖ്, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. റിപ്പോർട്ട് പുറത്തുവിടുന്നതിന് മുൻപ് പകർപ്പ് നല്‍കണമെന്ന ആവശ്യം കൂടി രഞ്ജി ഹർജിയില്‍ ഉന്നയിച്ചിരുന്നു.

റിപ്പോർട്ട് പുറത്തുവിടരുതെന്നല്ല തന്റെ നിലപാടെന്നാണ് രഞ്ജിനി കഴിഞ്ഞദിവസം പ്രതികരിച്ചത്. കമ്മിറ്റിക്ക് മുന്നില്‍ താനും മൊഴി നല്‍കിയതാണെന്നും ഇക്കാര്യങ്ങള്‍ പുറത്തുവന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്നും അതിനാല്‍ പകർപ്പ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടതെന്നും രഞ്ജിനി പറഞ്ഞു. ഹേമ കമ്മിറ്റി രൂപീകരിക്കാൻ കാരണമായ ഡബ്ല്യുസിസിയോ അല്ലെങ്കില്‍ വനിത കമ്മിഷനോ പകർപ്പ് ചോദിക്കാത്ത സാഹചര്യത്തിലാണ് താൻ ആവശ്യമുന്നയിച്ചതെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

രഞ്ജിനിക്കു സമാനമായി തന്നെ പകർപ്പ് ആവശ്യപ്പെട്ട് മൊഴി നല്‍കിയവർ രംഗത്തെത്തിയേക്കുമെന്ന് സൂചനയുണ്ട്. ഇത് കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നത് നീളാനിടയാക്കിയേക്കും. 51 പേരാണ് കമ്മിറ്റിക്ക് മുൻപാകെ മൊഴി നല്‍കിയതെന്നാണ് വിവരം.

അഞ്ചുവർഷമായി പുറത്തുവിടാതിരിക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിൽ കുഴപ്പമില്ലെന്ന് ഹൈക്കോടതി ഓഗസ്റ്റ് 13ന് ഉത്തരവിട്ടിരുന്നു. ഒരാഴ്ചത്തെ കാലാവധിയും കോടതി നിശ്ചയിച്ചിരുന്നു. ഇതിനിടെയായിരുന്നു രഞ്ജിനിയുടെ നീക്കം.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്