KERALA

പി ജയരാജന്‍ വധശ്രമക്കേസ്: എട്ടു പ്രതികളെ കുറ്റവിമുക്തരാക്കി ഹൈക്കോടതി

രണ്ടാം പ്രതി ചിരുക്കണ്ടത്ത് പ്രശാന്ത് കുറ്റക്കാരനാണെന്ന് ഹൈക്കോടതി വിധിച്ചു. എന്നാല്‍ ഇയാള്‍ക്കെതിരേ വിചാരണക്കോടതി ചുമത്തിയ ചില കുറ്റങ്ങള്‍ ഹൈക്കോടതി ഒഴിവാക്കി

വെബ് ഡെസ്ക്

സിപിഎം നേതാവ് പി ജയരാജനെ വീട്ടില്‍ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ എട്ടു പ്രതികളെ വെറുതേവിട്ട് ഹൈക്കോടതി. ഒന്നാം പ്രതി കടിച്ചേരി അജി, മൂന്നു മുതല്‍ ഒമ്പതു വരെ പ്രതികളായ മനോജ്, പാര ശശി, എളംതോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂബ്, ജയപ്രകാശന്‍ കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനന്‍ എന്നിവരെയാണ് വെറുതേവിട്ടത്. ഇവര്‍ക്കെതിരേ ഗൂഡാലോചനാക്കുറ്റം തെളിവില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം രണ്ടാം പ്രതി ചിരുക്കണ്ടത്ത് പ്രശാന്ത് കുറ്റക്കാരനാണെന്ന് ഹൈക്കോടതി വിധിച്ചു. എന്നാല്‍ ഇയാള്‍ക്കെതിരേ വിചാരണക്കോടതി ചുമത്തിയ ചില കുറ്റങ്ങള്‍ ഹൈക്കോടതി ഒഴിവാക്കി. കേസിൽ മൂന്ന് ദിവസം കഴിഞ്ഞാണ് എഫ് െഎ ആർ രജിസ്ര്രർ ചെയ്തത്.

ക്യത്യമായ സാക്ഷിമൊഴികളുടെ അഭാവവും മറ്റ് തെളിവുകളില്ലാത്തതും ചൂണ്ടികാണിച്ചാണ് മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടത്. കേസിലെ അഞ്ച് , എട്ട് പ്രതികൾ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മരണപെട്ടിരുന്നു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍