കേരള ഹൈക്കോടതി  
KERALA

ഇരുപതുകാരനെ വിവാഹം കഴിച്ച 21കാരിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു

വെബ് ഡെസ്ക്

ഇരുപതുകാരനെ പങ്കാളിയാക്കിയ 21കാരിയുടെ വിവാഹം അസാധുവാണെന്ന് ഹൈക്കോടതി. കായംകുളം സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ആണ്‍കുട്ടിക്ക് വിവാഹപ്രായം ആകാത്തതിനാല്‍ വിവാഹം അസാധുവാണെന്ന മാതാപിതാക്കളുടെ വാദം കോടതി അംഗീകരിച്ചു. തുടര്‍ന്ന് 21കാരിയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ബിഡിഎസിന് പഠിക്കുന്ന മകളെ ചേര്‍ത്തല സ്വദേശിയായ ഇരുപതുകാരന്‍ വിവാഹം കഴിച്ചെന്നും മകളെ കാണാന്‍ സമ്മതിക്കുന്നില്ലെന്നുമായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. പെണ്‍കുട്ടിയെ പരീക്ഷയ്ക്ക് പോകാന്‍ യുവാവ് അനുവദിച്ചില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

നേരത്തെ കേസ് പരിഗണിച്ച കോടതി പെണ്‍കുട്ടിയുമായി സംസാരിക്കാന്‍‌‍ ആലപ്പുഴ ജില്ലാ ലീഗല്‍ അതോറിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വനിതാ ഹോസ്റ്റലിലേക്ക് മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. 12 ദിവസം ഹോസ്റ്റലില്‍ താമസിച്ച ശേഷം മാതാപിതാക്കളുമായി സംസാരിക്കാന്‍ പെണ്‍കുട്ടിക്ക് അവസരമൊരുക്കി. പിന്നീട് കേസ് പരിഗണിച്ച ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പെണ്‍കുട്ടിയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ സമ്മതിച്ചതോടെ ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.

പശ്ചിമേഷ്യയുടെ നിയന്ത്രണം ഇസ്രയേല്‍ കയ്യടക്കിയാല്‍ എന്തു ചെയ്യും? അറബ് രാഷ്ട്രങ്ങളെ ഒന്നിപ്പിച്ച് പ്രതിരോധം ശക്തമാക്കാന്‍ ഇറാന്‍

'വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കരുത്, സാമൂഹിക വിഷയം'; സുപ്രീംകോടതിയില്‍ സത്യവാങ്മൂലവുമായി കേന്ദ്രം

ഇസ്രയേലിലേക്ക് വീണ്ടും ആക്രമണം, 85 ഓളം മോര്‍ട്ടാറുകളും റോക്കറ്റുകളും ലെബനില്‍ നിന്നെത്തിയെന്ന് ഐഡിഎഫ്

സദ്ഗുരു ജഗ്ഗി വാസുദേവിനും ഇഷ ഫൗണ്ടേഷനുമെതിരായ മദ്രാസ് ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ; കേസ് സുപ്രീം കോടതിയിലേക്ക് മാറ്റി

നടന്‍ മോഹന്‍രാജ് അന്തരിച്ചു