KERALA

ദുരിതാശ്വാസനിധി ദുർവിനിയോഗം: ലോകായുക്ത ഉത്തരവ് ശരിവച്ചത് പുനഃപരിശോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

ഒരിക്കൽ ഈ തർക്കം പരിശോധിച്ചു തീർപ്പാക്കിയശേഷം വീണ്ടും ഇതേ കാരണം പറഞ്ഞ് ഹർജി ഫുൾബെഞ്ചിന് വിട്ടത് നിയമപരമല്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം

നിയമകാര്യ ലേഖിക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനർഹർക്ക് സാമ്പത്തിക സഹായം നൽകിയെന്ന പരാതി ഫുൾബെഞ്ചിന് വിട്ട ലോകായുക്ത നടപടി ശരിവച്ചത് പുനഃപരിശോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിക്കും 18 മന്ത്രിമാർക്കുമെതിരെ ലോകായുക്തയെ സമീപിച്ച ആർ എസ് ശശികുമാർ നൽകിയ ഹർജി ചീഫ്‌ ജസ്‌റ്റിസ്‌ എ ജെ ദേശായി, ജസ്‌റ്റിസ്‌ വി ജി അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്‌ ആഗസ്റ്റ് ഒന്നിന് തള്ളിയിരുന്നു. ഈ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഇതേ ബെഞ്ചിനെ സമീപിച്ചത്.

ഒരിക്കൽ ഈ തർക്കം പരിശോധിച്ചു തീർപ്പാക്കിയശേഷം വീണ്ടും ഇതേ കാരണം പറഞ്ഞ് ഹർജി ഫുൾബെഞ്ചിന് വിട്ടത് നിയമപരമല്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ ഹർജിയിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്ന്‌ വിലയിരുത്തിയാണ്‌ നേരത്തെ ഹർജി തള്ളിയത്.

തന്റെ വാദം വേണ്ട വിധം പരിഗണിച്ചില്ലെന്നും ഒരു തർക്കം ഒരിക്കൽ പരിശോധിച്ച് തീർപ്പാക്കിയശേഷം വീണ്ടും ഇതേകാരണം പറഞ്ഞ് ഹർജി ഫുൾബെഞ്ചിന് വിട്ടത് നിയമപരമല്ലെന്നുമുള്ള വാദം തന്നെയാണ് ഹർജിക്കാരൻ വീണ്ടും ഉയർത്തിയത്.

എന്നാൽ, പരാതി നിലനിൽക്കുമോയെന്ന വിഷയമാണ് ആദ്യം തീർപ്പാക്കിയതെന്നും പിന്നീടുള്ള അന്വേഷണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ലോകായുക്തയും ഉപലോകായുക്തയും തമ്മിൽ അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കിയ വിഷയങ്ങളാണ് ഫുൾ ബെഞ്ചിന് വിട്ടതെന്നും മുൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ