KERALA

'എല്ലാ ചട്ടങ്ങള്‍ക്കും മുകളിലാണ് യുജിസി മാനദണ്ഡങ്ങള്‍'; പ്രിയാ വര്‍ഗീസിന്റെ അയോഗ്യത ഉറപ്പിച്ച ഹൈക്കോടതി കണ്ടെത്തലുകള്‍

വെബ് ഡെസ്ക്

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറാകാന്‍ പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന് വിലയിരുത്താന്‍ ഹൈക്കോടതി പരിശോധിച്ചത് നിരവധി വിഷയങ്ങള്‍. യുജിസി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാവണം നിയമനം എന്ന വിലയിരുത്തലില്‍ ഊന്നിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധിയില്‍ സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്.

സ്റ്റുഡന്റ് ഡയറക്ടറായ കാലയളവും അധ്യാപന പരിചയമല്ല.

പിഎച്ച്ഡി കാലയളവ് ഫെല്ലോഷിപ്പോടെയാണ്. ആ കാലയളവ് പൂര്‍ണമായും ഗവേഷണത്തിന് വിനിയോഗിച്ചെന്ന് പ്രിയ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇത് ഡെപ്യൂട്ടേഷന്‍ കാലഘട്ടമാണ്. സമയത്ത് അധ്യാപന ജോലി ഒഴിവാക്കിയിട്ടുണ്ട്. ഫെലോഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി പിഎച്ച്ഡി ചെയ്ത കാലയളവ് അധ്യാപന പരിചയമായി പരിഗണിക്കാനാവില്ലെന്ന് യുജിസി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ചട്ടങ്ങള്‍ക്കും മുകളിലാണ് യുജിസി മാനദണ്ഡങ്ങളെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കുന്നു.

സ്റ്റുഡന്റ് ഡയറക്ടറായ കാലയളവും അധ്യാപന പരിചയമല്ല. എന്‍എസ്എസ് കോര്‍ഡിനേറ്ററായുള്ള കാലയളവ് അധ്യാപനമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പ്രിയ വര്‍ഗീസിന്റെ യോഗ്യതകള്‍ അക്കാദമികമായി കണക്കാക്കാനാവില്ല. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മതിയായ കാലം പ്രവര്‍ത്തിച്ചിരുന്നില്ലെന്നും കോടതി വ്യക്തമാക്കുന്നു.

അധ്യാപകര്‍ സമൂഹത്തെ വാര്‍ത്തെടുക്കേണ്ടവരാണ് എന്ന ഡോ. രാധാക്യഷ്ണന്റെ വാചകം ഉദ്ധരിച്ച് കൊണ്ടായിരുന്നു കോടതി വിധി പ്രസ്താവന ആരംഭിച്ചത്. വിദ്യാഭ്യാസം ജീവിതം തന്നെയാണ്, വിദ്യാഭ്യാസം മനുഷ്യന്റെ ആത്മാവാണ്, വിദ്യാര്‍ഥികള്‍ക്ക് വഴി കാട്ടി ആകേണ്ടവരാണ് അധ്യാപകര്‍, ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇത് പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

കണ്ണൂർ സർവകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമന റാങ്ക് പട്ടികയിൽ നിന്ന് ഒന്നാം പേരുകാരി പ്രിയാ വർഗീസിനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് രണ്ടാം റാങ്കുകാരൻ ഹൈക്കോടതിയെ സമീപിച്ചത്. റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നുള്‍പ്പെടെ ആവശ്യപ്പെട്ട് പട്ടികയിൽ രണ്ടാംറാങ്കുകാരനായ ചങ്ങനാശേരി എസ് ബി കോളേജിലെ മലയാളം അധ്യാപകൻ ജോസഫ് സ്കറിയയാണ് കണ്ണൂർ സർവകലാശാല വിസി, പ്രിയാ വർഗീസ് തുടങ്ങിയവരെ എതിർ കക്ഷികളാക്കി ഹര്‍ജി നൽകിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും