ഹെെക്കോടതി 
KERALA

ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരിസിൽ അഭിനയിപ്പിച്ചെന്ന കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം

ഒടിടി പ്ലാറ്റ് ഫോമിന്റെ ചുമതലക്കാരായ കോട്ടയം വൈക്കം സ്വദേശിനി ശ്രീല പി മണിയെന്ന ലക്ഷ്‌മി ദീപ്‌ത, പാറശാല സ്വദേശി അബിസൺ എന്നിവർക്കാണ് ജസ്റ്റിസ് ബെച്ചുകുര്യൻ മുൻകൂർ ജാമ്യം അനുവദിച്ചത്

നിയമകാര്യ ലേഖിക

വ്യാജ കരാർ ചമച്ച് ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരിസിൽ യുവതിയെ അഭിനയിപ്പിച്ചെന്ന കേസിലെ പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരിസിൽ അഭിനയിപ്പിച്ചെന്നും, ആ ദൃശ്യങ്ങള്‍ ഒടിടി പ്ലാറ്റ്ഫോമിലൂടെ സംപ്രേഷണം ചെയ്തുവെന്നുമാണ് കേസ്. സംഭവത്തില്‍ ഒടിടി പ്ലാറ്റ് ഫോമിന്റെ ചുമതലക്കാരായ കോട്ടയം വൈക്കം സ്വദേശിനി ശ്രീല പി മണിയെന്ന ലക്ഷ്‌മി ദീപ്‌ത, പാറശാല സ്വദേശി അബിസൺ എന്നിവർക്കാണ് ജസ്റ്റിസ് ബെച്ചുകുര്യൻ മുൻകൂർ ജാമ്യം അനുവദിച്ചത്. അശ്ലീല വെബ് സീരിസിൽ അഭിനയിപ്പിച്ചെന്ന കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് ഇരുവർക്കുമെതിരെ കോവളം പോലീസ് കേസെടുത്തത്.

ജൂൺ അഞ്ച്, ഏഴ് തീയതികളിലായി ഷൂട്ട് ചെയ്ത വെബ് സീരീസ് ഓഗസ്റ്റ് 24, 31 തീയതികളിലായാണ് സംപ്രേഷണം ചെയ്തത്. എന്നാൽ, ഒക്ടോബർ 22നാണ് പരാതിയിൽ പോലീസ് കേസെടുത്തതെന്ന് പ്രതികൾ ചൂണ്ടിക്കാട്ടി. കുറ്റം ചെയ്തിട്ടില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണ് പരാതിയെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. തുടർന്നാണ് ഇരുവർക്കും ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.

ജനുവരി മൂന്ന്, നാല് തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ചോദ്യംചെയ്യലിന് പ്രതികൾ ഹാജരാകണമെന്നും അറസ്റ്റുണ്ടായാൽ കോടതിയിൽ ഹാജരാക്കി 50,000 രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യവും എന്ന ഉപാധിയോടെ വിട്ടയക്കണമെന്നുമാണ് ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ