കേരള ഹൈക്കോടതി 
KERALA

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമ്പോൾ പോലീസ്‌ നിർദേശിച്ചതിലും കൂടുതൽ തുക മരവിപ്പിക്കരുതെന്ന്‌ ഹൈക്കോടതി

ഗുജറാത്ത് സൈബർ പോലീസിന്‍റെ നിർദേശാനുസരണം എടപ്പാൾ സൗത്ത് ഇന്ത്യൻ ബാങ്കിലുള്ള അക്കൗണ്ട് മരവിപ്പിച്ചതായി ചൂണ്ടിക്കാട്ടി മലപ്പുറം വട്ടുകുളം സ്വദേശി കെ അജ്മൽ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്

നിയമകാര്യ ലേഖിക

ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിക്കുമ്പോൾ പോലീസ് നിർദേശിച്ചതിലും കൂടുതൽ തുക മരവിപ്പിക്കരുതെന്ന് ഹൈക്കോടതി. മരവിപ്പിക്കാൻ നിർദേശിച്ചിട്ടുള്ള തുകയ്ക്ക് പുറമെ ബാങ്കിലുള്ള തുക ഉപയോഗിച്ചുള്ള ഇടപാടുകൾ തടസപ്പെടാത്ത വിധം വേണം നടപടികൾ എടുക്കേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. ഗുജറാത്ത് സൈബർ പോലീസിന്‍റെ നിർദേശാനുസരണം എടപ്പാൾ സൗത്ത് ഇന്ത്യൻ ബാങ്കിലുള്ള അക്കൗണ്ട് മരവിപ്പിച്ചതായി ചൂണ്ടിക്കാട്ടി മലപ്പുറം വട്ടുകുളം സ്വദേശി കെ അജ്മൽ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

എതിർകക്ഷികളായ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ ഡയറക്ടർ, സംസ്ഥാന നോഡൽ ഓഫീസർ, ഡിജിപി, മലപ്പുറം എസ്പി, ഡിഐജി, സൗത്ത് ഇന്ത്യൻ ബാങ്ക് എടപ്പാൾ ബ്രാഞ്ച് മാനേജർ, റിസർവ് ബാങ്ക് എന്നിവർക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.

അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി ബാങ്കിൽ നിന്ന് ഇമെയിൽ വന്നതിനെ തുടർന്ന് നേരിട്ട് ചെന്ന് അന്വേഷിച്ചപ്പോൾ പരാതിക്കാരനുമായി സാമ്പത്തിക ഇടപാടുകളൊന്നും നടത്തിയിട്ടില്ലാത്ത അജ്ഞാതന്റെ പരാതിയിലാണ് അക്കൗണ്ട് മരവിപ്പിച്ചതെന്ന് അറിഞ്ഞു. തുടർന്ന് മുഹമ്മദ് മസ്താഫ് എന്നയാളുടെ പേരിൽ 50000 രൂപ തന്‍റെ അക്കൗണ്ടിൽ വന്നതാണ് സംശയകരമായ ഇടപാടായി കണ്ട് അക്കൗണ്ട് മരവിപ്പിച്ചത്. ദുബായിലുള്ള മസ്താഫ് തനിക്ക് പേഴ്സണൽ ലോൺ എന്ന നിലയിൽ നിക്ഷേപിച്ച പണമാണ് ആ തുകയെന്നും ഹർജിയിൽ പറയുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി