KERALA

പതിനെട്ടുകാരിയെ വിവാഹം കഴിക്കണമെന്ന് ഇരുപതുകാരന്‍; ഇടപെട്ട് ഹൈക്കോടതി

യുവാവിന് വിവാഹ പ്രായം എത്താത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്

നിയമകാര്യ ലേഖിക

പതിനെട്ടുകാരിയെ വിവാഹം കഴിക്കണമെന്ന ഇരുപതുകാരന്റെ അപേക്ഷയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. തൃശൂര്‍ ജില്ലക്കാരായ ഇരുപതുകാരനും പതിനെട്ടുകാരിയുമാണ് വിവാഹം കഴിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഇരുവരും പഠിച്ചുകൊണ്ടിരിക്കെ പ്രണയത്തിലായി. വിവാഹപ്രായം എത്താത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിഷയത്തില്‍ ഇടപെട്ട കോടതി പെണ്‍കുട്ടിയുടെ പിതാവുമായും ഹര്‍ജിക്കാരുമായും സംസാരിച്ചു. യുവാവിന് വിവാഹപ്രായമാകാത്തതിനാല്‍ 21 വയസ് ആകുന്നതുവരെ പെണ്‍കുട്ടിയോട് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകുന്നതിനെക്കുറിച്ച് കോടതി അഭിപ്രായം ആരാഞ്ഞു. എന്നാല്‍ സ്വന്തം വീട്ടിലേക്ക് തിരികെ പോകാന്‍ പെണ്‍കുട്ടി തയാറായില്ല.

തുടര്‍ന്ന് പെണ്‍കുട്ടിയെ, നിലവില്‍ പഠിക്കുന്ന കോളേജ് ഹോസ്റ്റലില്‍ താമസിപ്പിച്ച് പഠിപ്പിക്കാമെന്ന് യുവാവ് കോടതിയില്‍ സമ്മതിച്ചു. പഠനസംബന്ധമായ ചെലവ് വഹിക്കാന്‍ താന്‍ തയാറാണെന്നും വ്യക്തമാക്കി. 21 വയസാകുമ്പോള്‍ വിവാഹം കഴിക്കാമെന്നും അതിനുശേഷം തന്റെ വീട്ടിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോകാമെന്നും യുവാവ് കോടതിക്ക് മുമ്പാകെ സമ്മതിച്ചു.

യുവാവിന്റെ ഉറപ്പ് രേഖപ്പെടുത്തിയ കോടതി പെണ്‍കുട്ടി നിലവില്‍ പഠിക്കുന്ന കോളേജ് ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കാന്‍ തീരുമാനമെടുത്തു. പെണ്‍കുട്ടിയുടെ ലോക്കല്‍ ഗാര്‍ഡിയനായി യുവാവിന്റെ വീട്ടുകാരെയും നിയമിച്ച ജസ്റ്റിസ് അനുശിവരാമന്‍, ജസ്റ്റിസ് വിജു എബ്രഹാം എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഹര്‍ജി തീര്‍പ്പാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ