KERALA

'കേസുകളില്‍പ്പെട്ടവർ ഭാരവാഹികളാകരുത്'; എസ്എൻ ട്രസ്റ്റ് ബൈലോയിൽ ഹൈക്കോടതി ഭേദഗതി;വെള്ളാപ്പള്ളിക്ക് തിരിച്ചടി

കേസിൽ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാൻ പാടില്ല

വെബ് ഡെസ്ക്

എസ്എൻ ട്രസ്റ്റ് ബൈലോയിൽ നിർണായക ഭേദഗതിയുമായി ഹൈക്കോടതി. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉൾപ്പെട്ടവർ  ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്നും വിട്ടു നിൽക്കണം എന്നതാണ് പുതിയ ഭേദഗതി. കേസിൽ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാൻ പാടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. മുൻ ട്രസ്റ്റ് അംഗം അഡ്വ ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹർജിയിലാണ് കോടതി ബൈലോ പുതുക്കി കൊണ്ട് ഉത്തരവിറക്കിയത്.

ട്രെസ്റ്റിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാനായി ബൈലോ പരിഷ്കരിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം

ട്രെസ്റ്റിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാനായി ബൈലോ പരിഷ്കരിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ട്രസ്റ്റിന്റെ സ്വത്ത് കേസിൽ ഉൾപ്പെട്ടവർ ഭാരവാഹികളായി ഇരുന്നാൽ കേസ് നടപടികൾ കാര്യക്ഷമമായി നടക്കില്ലെന്നും ഹർജിക്കാരൻ വാദിച്ചു. ബൈലോയിലെ ഭേദഗതി ട്രസ്റ്റ് സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന് വലിയ തിരിച്ചടിയാണ്.കണിച്ചുകുളങ്ങര എസ്എൻഡിപി യോഗം മുൻ സെക്രട്ടറി കെ.കെ. മഹേശൻ്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതിയാണ്.മൈക്രോഫിനാൻസ് കേസിൽ വെള്ളാപ്പള്ളി അടക്കമുള്ളവർ മഹേശനെ പ്രതിയാക്കിയെന്നും ക്രൈംബ്രാഞ്ചിനെ സ്വാധീനിച്ച് നിരന്തരം ചോദ്യം ചെയ്യിപ്പിച്ച് മഹേശനെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും എഫ്ഐആറിൽ പരാമർശമുണ്ട്.തുടർന്നാണ് വെള്ളാപ്പള്ളി നടേശനടക്കം മൂന്ന് പേരെ പ്രതിചേർത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലും വെള്ളാപ്പള്ളി പ്രതിയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ