പി വി ശ്രീനിജന്‍ എംഎല്‍എയെ ജാതീമായി അധിക്ഷേപിക്കുകയും സാമൂഹികമായി ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന കേസില്‍ ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ക്രിസ്മസ് അവധിക്കു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെ സാബുവിനെയും കേസില്‍ പ്രതികളായ മറ്റ് അഞ്ച് പേരെയും അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന സാബുവിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ച് വിശദമായ വാദം കേള്‍ക്കാനായി മാറ്റി.
അന്വേഷണോദ്യഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് കോടതി പ്രതികള്‍ക്ക് നിര്‍ദേശം നല്‍കി. മുന്‍കൂര്‍ നോട്ടീസ് നല്‍കിയേ പ്രതികളെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാകൂവെന്നും കോടതി നിര്‍ദേശിച്ചു. രാഷ്ട്രീയ പക പോക്കലിനായി കെട്ടിച്ചമച്ചതാണ് കേസെന്ന് സാബു എം ജേക്കബ് കോടതിയെ അറിയിച്ചു.
കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ പരാതിയില്‍ സാബു ജേക്കബ്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് പുത്തന്‍കുരിശ് പോലീസ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസ് എടുത്തത്.
പി വി ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സാബു എം ജേക്കബ് അടക്കം ആറ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പുത്തൻകുരിശ് പേലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സാബു എം ജേക്കബിനെ കൂടാതെ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെ ആറുപേരാണ് ഹൈക്കോടതിയെ സമീപിച്ചത്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് പുത്തന്‍കുരിശ് പൊലീസ് കേസെടുത്തത്.
ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായി എംഎല്‍എ എത്തിയപ്പോള്‍ പരസ്യമായി അപമാനിച്ചെന്നാണ് പരാതി. ഓഗസ്റ്റ് 17 നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടക്കുന്നത്. കർഷകദിനത്തിൽ കൃഷിവകുപ്പ് നടത്തിയ പരിപാടിക്ക് ഉദ്ഘാടകനായ എംഎൽഎ വേദിയിലേക്ക് കയറുന്നതിനിടെ പ്രതിഷേധം അറിയിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ ഉള്ളവർ വേദി വിട്ടു. പൊതുജനങ്ങളുടെ മുന്നിൽ വച്ച് നടന്ന സംഭവം ജാതി വിവേചനം ആണെന്നും സദസിലിരുന്നും പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെയുള്ളവർ അവഹേളനം തുടർന്നെന്നുമാണ് എംഎൽഎ യുടെ പരാതി.