KERALA

ട്രാൻസ് പുരുഷനെ സ്ത്രീയായി ജീവിക്കാൻ നിർബന്ധിച്ചു; മാതാപിതാക്കൾക്ക് കൗൺസലിങ് നൽകണമെന്ന് ഹൈക്കോടതി

സന്നദ്ധ സംഘടന തടവിലാക്കിയ മകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം

നിയമകാര്യ ലേഖിക

ട്രാന്‍സ് പുരുഷനെ സ്ത്രീയായി ജീവിക്കാൻ നിര്‍ബന്ധിച്ച വിഷയത്തിൽ മാതാപിതാക്കള്‍ക്ക് കൗണ്‍സലിങ് നല്‍കാൻ ഹൈക്കോടതി നിർദേശം. ലിംഗസ്വത്വത്തിലെ വ്യത്യസ്തത എന്തെന്ന് മാതാപിതാക്കള്‍ മനസിലാക്കുന്നതിനായാണ് നടപടി. ആരായിരിക്കണം കൗണ്‍സിലർ എന്നത് ആലപ്പുഴ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി തീരുമാനിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കൗണ്‍സിലറെ ആലപ്പുഴ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി തീരുമാനിക്കണമെന്ന് കോടതി

സന്നദ്ധ സംഘടന തടവിലാക്കിയ മകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹര്‍ജിയിലാണ് ലിംഗസ്വത്വ ബോധവത്കരണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്. സന്നദ്ധ സംഘടന തടവിലാക്കിയെന്നാരോപിക്കപ്പെട്ട വ്യക്തിയോടും മാതാപിതാക്കളോടും കോടതി സംസാരിച്ചു. തന്നെ ആരും തടവിലാക്കിയിട്ടില്ലെന്ന് ട്രാൻസ് പുരുഷൻ കോടതിയെ അറിയിക്കുകയായിരുന്നു. മാതാപിതാക്കളോട് വീണ്ടും സംസാരിച്ച കോടതിക്ക് ഇവർക്ക് കൗൺസലിങ് ആവശ്യമാണെന്ന് ബോധ്യമായി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നിർദേശം.

സന്നദ്ധ സംഘടന തടവിലാക്കിയ മകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. തന്നെ ആരും തടവിലാക്കിയിട്ടില്ലെന്ന് ട്രാൻസ് പുരുഷൻ കോടതിയെ അറിയിക്കുകയായിരുന്നു.

ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ഹർജിക്കാരുടെ മകളെ ഈ മാസം 20ന് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്