KERALA

ഓവുചാലുകള്‍ മൂടാന്‍ രണ്ടാഴ്ച; കൊച്ചിയില്‍ കുട്ടി കാനയില്‍ വീണ സംഭവത്തില്‍ ക്ഷമ ചോദിച്ച് കോര്‍പറേഷന്‍

ഉത്തരവാദിത്തം കോർപറേഷനെന്ന് ഹൈക്കോടതി

വെബ് ഡെസ്ക്

കൊച്ചിയില്‍ മൂന്ന് വയസുകാരന്‍ കാലുതെറ്റി കാനയില്‍ വീണ സംഭവത്തില്‍ ഹൈക്കോടതിയില്‍ ഖേദം രേഖപ്പെടുത്തി കോര്‍പറേഷന്‍ സെക്രട്ടറി. കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി ബാബു അബ്ദുള്‍ ഖാദര്‍ ആണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് മുമ്പാകെ ഹാജരായത്. കുട്ടിയ്ക്ക് അപകടം പറ്റിയ സംഭവം ഭീകരമായ ദുരവസ്ഥയാണെന്നും ന്യായീകരിക്കാന്‍ പറ്റില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

സൈക്കിള്‍ ഓടിക്കാന്‍ പോലും പറ്റാത്ത റോഡാണ് പലയിടത്തും. കുട്ടികള്‍ക്ക് നടക്കാന്‍ പറ്റില്ലെന്നും കോടതി. ഭാഗ്യത്തിനാണ് കുട്ടി രക്ഷപ്പെട്ടത്. കോര്‍പറേഷനാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമെന്നും അന്താരാഷ്ട്ര നിലവാരത്തില്‍ പ്രവൃത്തി ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

രണ്ടാഴ്ചയ്ക്കകം ഓവുചാലുകള്‍ മൂടുന്നതിന് നടപടി സ്വീകരിക്കുമന്ന് കോര്‍പറേഷന്‍ സെക്രട്ടറി കോടതിയില്‍ വ്യക്തമാക്കി. അപകടം സംഭവിച്ചതില്‍ ഖേദം രേഖപ്പെടുത്തിയ കോര്‍പറേഷന്‍ സെക്രട്ടറിയെ അഭിനന്ദിക്കുന്നുവെന്നും ഹൈക്കോടതി പ്രതികരിച്ചു. പിന്നാലെ കേസ് പരിഗണിക്കുന്നത് ഡിസംബർ 2 ലേക്ക് മാറ്റി.

ഇന്നലെ രാത്രി എട്ടരയോടെയാണ് കടവന്ത്രയില്‍ നിന്ന് പനമ്പിള്ളി നഗറിലുള്ള വീട്ടിലേക്ക് മടങ്ങവേ മൂന്ന് വയസ്സുകാരൻ കാനയിലേക്ക് വീണത്. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന കുട്ടി കാല് തെറ്റി വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് പുറത്തെടുത്ത കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരണമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം