KERALA

'ദൈവപ്രീതിക്ക് വെടിക്കെട്ട് വേണമെന്ന് ഒരു വിശുദ്ധപുസ്തകവും പറയുന്നില്ല'; അസമയത്തെ വെടിക്കെട്ട് തടഞ്ഞ് ഹൈക്കോടതി

ആരാധനാലയങ്ങളില്‍ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിട്ടുള്ള പടക്കസാമഗ്രികള്‍ പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു

വെബ് ഡെസ്ക്

ആരാധനാലയങ്ങളില്‍ അസമയത്തുള്ള വെടിക്കെട്ട് തടഞ്ഞ് ഹൈക്കോടതി. വെടിക്കെട്ട് ശബ്ദ-പരിസ്ഥിതി മലിനീകരണങ്ങള്‍ക്ക് കാരണമാകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്. അസമയങ്ങളില്‍ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതത് ജില്ലാ കളക്ടര്‍മാര്‍ ഉറപ്പ് വരുത്തണമെന്നും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ആരാധനാലയങ്ങളില്‍ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിട്ടുള്ള പടക്കസാമഗ്രികള്‍ പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

Adobe Scan Nov 03, 2023 (1).pdf
Preview

എറണാകുളം മരട് ക്ഷേത്രത്തില്‍ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഉത്തരവ് പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് അമിത് റാവല്‍ മുന്നറിയിപ്പ് നല്‍കി.

രാത്രികാല വെടിക്കെട്ട് പൊതുജനങ്ങളുടെ സമാധാനത്തിന് ഭംഗമുണ്ടാക്കുമെന്ന് നിരീക്ഷിച്ച കോടതി ദൈവപ്രീതിക്ക് വെടിക്കെട്ട് വേണമെന്ന് ഒരു വിശുദ്ധ പുസ്തകത്തിലും പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടി. കടുത്ത ശബ്ദ-പരിസ്ഥിതി മലിനീകരണമാണ് വെടിക്കെട്ട് മൂലമുണ്ടാകുന്നതെന്ന് കോടതി നേരിട്ട് മനസിലാക്കിയതാണെന്നും ജസ്റ്റിസ് റാവല്‍ വ്യക്തമാക്കി. വിഷയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ