KERALA

ആക്രമണ സാധ്യത; രാജ്ഭവന് സുരക്ഷ ശക്തമാക്കി

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

വെബ് ഡെസ്ക്

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെ രാജ്ഭവന് പോലീസ് സുരക്ഷ ശക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആക്രമണ സാധ്യത മുന്നില്‍ കണ്ടാണ് നടപടി. ആക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്ഭവൻ പരിസരത്ത് നിരീക്ഷണം ശക്തമാക്കി. രാത്രി പട്രോളിങും കർശനമാക്കും.

വി സിമാരെ പിന്‍വലിക്കാനുള്ള നീക്കത്തിന് പിന്നാലെ ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ മന്ത്രിസ്ഥാനത്ത് നീക്കണമെന്ന ആവശ്യമുന്നയിച്ച് അസാധാരണ നീക്കവുമായി ഗവര്‍ണര്‍ രംഗത്ത് വന്നിരുന്നു. കെ എന്‍ ബാലഗോപാലിനോടുള്ള 'പ്രീതി' നഷ്ടപ്പെട്ടെന്നും മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നുമാണ് ഗവര്‍ണര്‍ രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ആവശ്യം മുഖ്യമന്ത്രി പാടെ തള്ളിയിരുന്നു. ഇടതുമുന്നണി നേതാക്കള്‍ ഗവര്‍ണറുടെ ഇടപെടലിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.

സര്‍ക്കാരുമായുള്ള ഗവര്‍ണറുടെ പോര് മുറുകിയതോടെ ഗവര്‍ണര്‍ക്കെതിരെ പരസ്യപ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ എല്‍ഡിഎഫ് തീരുമാനമെടുത്തിരുന്നു. ഇതിന്‌റെ ഭാഗമായി നവംബര്‍ 15ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് എല്‍ഡിഎഫ് നേരത്തെ പ്രഖ്യാപിച്ചതാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ