വിവാഹ വാഗ്ദാനം നല്കി വയോധികനിൽ നിന്ന് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. ഹണി ട്രാപ്പ് ഉൾപ്പെടെ നിരവധി കേസിൽ ഉൾപ്പെട്ട അശ്വതി അച്ചുവാണ് തിരുവനന്തപുരത്ത് പോലീസിന്റെ പിടിയിലായത്. പൂവാർ സ്വദേശിയായ 68 കാരനിൽ നിന്നാണ് അശ്വതി പണം തട്ടിയെടുത്തത്.
വിവാഹ വാഗ്ദാനം നല്കി 68 കാരനിൽ നിന്ന് പലപ്പോഴായി 40,000 രൂപയാണ് യുവതി തട്ടിയെടുത്തത്. ഈ പരാതിയില്‍ അശ്വതി അച്ചുവിനെ പോലീസ് നേരത്തെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പണം കടമായി വാങ്ങിയതാണെന്നും തിരികെ നല്‍കാം എന്നുമായിരുന്നു ഇവര്‍ പോലീസിനെ അറിയിച്ചത്. പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് അശ്വതി അച്ചുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കിയെന്ന ആരോപണം അശ്വതി അച്ചുവിനെതിരെ നേരത്തെ ഉയര്‍ന്നിരുന്നു.
പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കുരുക്കിയ അശ്വതി അച്ചു പിടിയിലാകുന്നത് ആദ്യമാണ്. ചില പോലീസ് ഓഫീസര്‍മാർ പരാതിയുമായി മുന്നോട് വന്നിരുന്നുവെങ്കിലും അന്വേഷണവുമായി സഹകരിക്കാതിരുന്നതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല.