KERALA

കോട്ടയത്തെ ഭക്ഷ്യവിഷബാധ മരണം: ഹോട്ടല്‍ ഉടമ അറസ്റ്റിൽ, പിടിയിലായത് ബെംഗളൂരുവില്‍ നിന്ന്

വെബ് ഡെസ്ക്

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചതില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശി ലത്തീഫാണ് കോട്ടയം ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായത്. ഒളിവിലായിരുന്ന ലത്തീഫിനെ ബെംഗളൂരു കമ്മനഹള്ളിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ഡിസംബർ 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. തെള്ളകത്തെ ഹോട്ടല്‍ പാര്‍ക്കില്‍ നിന്ന് ഭക്ഷണം കഴിച്ച കോട്ടയം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നേഴ്സ് രശ്മി രാജാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചത്.

ഒളിവില്‍ പോയ ഹോട്ടലിലെ ചീഫ് കുക്ക് സിറാജുദ്ദീന്‍ കാടാമ്പുഴയിൽ നിന്ന് കഴിഞ്ഞയാഴ്ച പിടിയിലായിരുന്നു. ഹോട്ടൽ ഉടമയ്ക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കിയിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം നഴ്‌സിങ് ഓഫീസറായിരുന്നു രശ്മി. ഡിസംബര്‍ 29ന് ഹോട്ടല്‍ പാര്‍ക്കില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം രശ്മിക്ക് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു . ഡിസംബര്‍ 31നാണ് രശ്മി, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആന്തരികാവയവങ്ങൾക്കേറ്റ അണുബാധയാണ് മരണത്തിന് കാരണമെന്ന് രശ്മിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടില്‍ വ്യക്തമായിരുന്നു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച 21 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു. ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിന് പ്രവര്‍ത്തനാനുമതി നല്‍കിയ കോട്ടയം നഗരസഭാ ആരോഗ്യവിഭാഗം സൂപ്പര്‍വൈസറെ സസ്പെന്‍ഡും ചെയ്തിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും