KERALA

കരിപ്പൂർ വീണ്ടും വൻ സ്വർണവേട്ട

ദ ഫോർത്ത് - കോഴിക്കോട്

കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ സ്വർണവേട്ട. രാവിലെ ജിദ്ദയിൽനിന്ന് ബഹ്റൈൻ വഴി ഗൾഫ് എയർ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ അൻവർ സാദിഖിൽ നിന്ന് 55 ലക്ഷം രൂപ വില മതിക്കുന്ന 1,061 ഗ്രാം സ്വർണമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

സാദിഖ് തൻ്റെ മലദ്വാരത്തിലൊളിപ്പിച്ച നാലു ക്യാപ്സ്യൂളുകളിൽ നിന്നുമാണ് കസ്റ്റംസ് സ്വർണ മിശ്രിതം പിടികൂടിയത്. മലപ്പുറം മുത്തീരി സ്വദേശിയാണ് അൻവർ സാദിഖ്. ക്യാപ്സ്യൂളുകളിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് യാത്രക്കാരന്റെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും