സിപി മാത്യു 
KERALA

ആനകളെ തിരുനെറ്റിക്ക് വെടിവച്ച് കൊല്ലും;വിവാദ പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്

കാട്ടാനകള്‍ കാരണം ഇടുക്കിയിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ നിയമവിരുദ്ധമാണെങ്കില്‍പോലും ആളുകളെ കൊണ്ടുവന്ന് ആനകളെ കൊന്നൊടുക്കുമെന്ന് സിപി മാത്യു

വെബ് ഡെസ്ക്

ഇടുക്കിയില്‍ ഇനിയും കാട്ടാന ശല്യമുണ്ടായാല്‍ ആനകളെ കൊല്ലുമെന്ന ഭീഷണിയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. തമിഴ്‌നാട്ടിലും കര്‍ണാടകയിലും തിരുനെറ്റിക്ക് വെടിവക്കുന്ന സുഹൃത്തുക്കളുണ്ടെന്നും അവരെ കൊണ്ടുവന്ന് ആനകളെ വെടിവച്ചുകൊല്ലുമെന്നുമാണ് സിപി മാത്യുവിന്റെ വിവാദ പ്രസ്താവന.

കാട്ടാനകള്‍ കാരണം ഇടുക്കിയിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ നിയമവിരുദ്ധമാണെങ്കില്‍പോലും ആ ആളുകളെ കൊണ്ടുവന്ന് ആനകളെ കൊന്നൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ബാധ്യത ഉത്തരവാദിത്തമുള്ള പ്രതിപക്ഷമെന്ന നിലയില്‍ തങ്ങള്‍ക്കുണ്ടെന്നും സിപി മാത്യു കൂട്ടിച്ചേര്‍ത്തു

മയക്കുവെടി വയ്ക്കാന്‍ ചര്‍ച്ചയല്ല ആവശ്യമെന്നും ദൗത്യസംഘവും മെഡിക്കല്‍ സംഘവും അടിയന്തര നടപടിയെടുത്ത് ആനകളെ തളയ്ക്കണമെന്നും സിപി മാത്യു.ചക്കക്കൊമ്പന്‍, അരിക്കൊമ്പന്‍,പടയപ്പ എന്നിവയുള്‍പ്പെടെയുള്ള കാട്ടാനകളെ മയക്കുവെടിവച്ച് കോടനാടേക്ക് കൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി, പ്രത്യേക മേഖലയുണ്ടാക്കി ഇവയെ മാറ്റിപ്പാര്‍പ്പിച്ചില്ലെങ്കില്‍ വെടിവെച്ചുകൊല്ലാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും സിപി മാത്യു പറഞ്ഞു.ഇടുക്കി പൂപ്പാറയില്‍ നടന്ന പ്രതിഷേധസമരത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേയായിരുന്നു ആനകളെ കൊല്ലുമെന്ന സിപി മാത്യുവിന്റെ അതിരുകടന്ന പ്രതികരണം

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ