KERALA

'ഇന്തോനീഷ്യക്ക് സമാനമായ ദുരന്തം കാത്തിരിക്കുന്നു'; കൊച്ചി സ്റ്റേഡിയത്തിൽ ആശങ്ക പ്രകടിപ്പിച്ച് എഎഫ്‌സി

ഈ വർഷാവസാനം കൊച്ചിയിൽ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം നടത്തുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇപ്പോൾ അത് മാറ്റിവെച്ചിരിക്കുകയാണ്

വെബ് ഡെസ്ക്

കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഡാറ്റ് സെരി വിൻഡ്‌സർ ജോൺ. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്തോനീഷ്യയിൽ നടന്നതിന് സമാനമായ ഒരു ദുരന്തമാണ് കൊച്ചി സ്റ്റേഡിയത്തെയും കാത്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മാസം 21 ന് നടന്ന ഐഎസ്എൽ ഓപ്പൺ മത്സരങ്ങൾക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഐഎസ്എൽ മത്സരങ്ങൾക്കിടെ പെയ്ത മഴയിൽ സ്റ്റേഡിയം ചോർന്നൊലിച്ചത് വലിയ വാർത്തയായിരുന്നു. സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങൾ ചോർന്നൊലിക്കാൻ തുടങ്ങിയതോടെ കാണികൾ വലയുകയായിരുന്നു. ഈ വർഷാവസാനം കൊച്ചിയിൽ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം നടത്തുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇപ്പോൾ അത് മാറ്റിവെച്ചിരിക്കുകയാണ്.

"കഴിഞ്ഞ ദിവസം ഞാൻ മത്സരം കണ്ടപ്പോൾ, അവിടെ ധാരാളം കുടുംബങ്ങൾ ഉണ്ടായിരുന്നു. കുട്ടികളും സ്ത്രീകളും അടക്കമുള്ളവർ. ഇത് ഫുട്ബോളിന് വളരെ നല്ലതാണ്, പക്ഷേ ഇത് ഒരു ദുരന്തത്തിലേക്കാണ് നയിക്കുന്നത്," വിൻഡ്സർ ജോൺ ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “ ഒരു വർഷം മുൻപ് ഇന്തോനീഷ്യയിൽ സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. അത്കൊണ്ട് ജാഗ്രത പുലർത്താതെ ഇത്തരമൊരു പ്രശ്നം വീണ്ടും ആവർത്തിക്കാൻ ഞങ്ങൾക്ക് അനുവദിക്കാൻ സാധിക്കില്ല. അത് വലിയ ദുരന്തമായി മാറും. അത് എഐഎഫ്എഫിന്റെ ഏറ്റവും വലിയ ആശങ്കയാണെന്ന് ഞാൻ കരുതുന്നു, എന്റെ ആശങ്കകളും ഞാൻ അറിയിച്ചിട്ടുണ്ട്," അദ്ദേഹം വ്യക്തമാക്കി.

2022 ഒക്ടോബറിൽ, ഇന്തോനേഷ്യയിലെ മലാംഗിൽ നടന്ന ഒരു ഫുട്ബോൾ മത്സരത്തിനിടെ ഹോം ടീം തോറ്റതിനെത്തുടർന്ന് ആയിരക്കണക്കിന് ആരാധകർ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയിരുന്നു. ഇതേ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 125-ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.

കലൂർ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഐ‌എസ്‌എല്ലിന്റെ പ്രിയപ്പെട്ട ഫുട്‌ബോൾ ഗ്രൗണ്ടുകളിൽ ഒന്നായ കൊച്ചി സ്റ്റേഡിയത്തിന്റെ സ്ഥാനം ഒരു പ്രശ്നമാണെന്ന് എഎഫ്‌സി കണക്കാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “സുരക്ഷാ ഇൻഫ്രാസ്ട്രക്ചർ, ആരാധകർ, ഉദ്യോഗസ്ഥർ, കളിക്കാർ എന്നിവരെ വേർതിരിക്കുന്ന സംവിധാനങ്ങൾ, നിർഭാഗ്യവശാൽ സ്റ്റേഡിയത്തിന്റെ സ്ഥാനം എന്നിവ ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയിൽ പ്രകടമായ പ്രശ്നങ്ങൾ ഉണ്ട്,” ജോൺ പറഞ്ഞു.

“നിങ്ങൾ മെട്രോയിൽ നിന്ന് ഇറങ്ങുന്നത് സ്റ്റേഡിയത്തിലാണ്. എല്ലാവരും അങ്ങോട്ടും വരുന്നു. അവിടെ എന്താണൊരു സുരക്ഷാ പദ്ദതിയുള്ളത്? തീർച്ചയായും, സ്റ്റേഡിയം തന്നെ അൽപ്പം പഴക്കമുള്ളതാണ്, നവീകരണം ആവശ്യമാണ്... ഡ്രസ്സിംഗ് റൂമുകൾ, വിഐപി ഏരിയ അങ്ങനെ എല്ലാ കാര്യങ്ങളും നവീകരിക്കണം. കാരണം അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുമ്പോൾ, മുൻനിര ടീമുകൾ അവിടെ ആ തലത്തിലുള്ള സൗകര്യങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കും," അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ