KERALA

'മുഖ്യമന്ത്രിയുടെ ഓഫിസില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കുന്ന അധികാരകേന്ദ്രം'; ഐജി ലക്ഷ്മണ്‍ ഹൈക്കോടതിയില്‍

സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്നാണ് ആരോപണം

നിയമകാര്യ ലേഖിക

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മോൻസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി ഐ ജി ലക്ഷ്‌മൺ ഹൈക്കോടതിയിൽ. സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്നാണ് ആരോപണം.

ഹൈക്കോടതി പല ആർബിട്രേറ്റർമാർക്ക് പരിഹരിക്കാൻ നൽകുന്ന തർക്കങ്ങൾ പോലും പരിഹരിക്കുന്നത് ഈ അതോറിറ്റിയാണെന്നും തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ പറയുന്നു. കഴിഞ്ഞ ദിവസം ജസ്റ്റിസ് രാജ വിജയരാഘവൻ ഹർജി സർക്കാരിന്റെ നിലപാടു തേടി ആഗസ്റ്റ് 17 നു കേസ് പരിഗണിക്കാൻ മാറ്റി. ഹർജി ഫയലിൽ സ്വീകരിച്ചിട്ടില്ല.

2021 സെപ്തംബർ 25 നാണ് മോൻസൺ മാവുങ്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ പൊലീസ് ട്രെയിനിംഗ് ചുമതലയുള്ള ഐ.ജി ലക്ഷ്‌മണിനെ കേസിൽ മൂന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കഴിഞ്ഞ ജൂൺ ഒമ്പതിന് എറണാകുളം അഡി. സി ജെ എം കോടതിയിൽ റിപ്പോർട്ടു നൽകി. ലക്ഷമണിനു പുറമേ കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ, മുൻ ഡിഐജി എസ് സുരേന്ദ്രൻ എന്നിവരെയും പ്രതി ചേർത്തിരുന്നു. എന്നാൽ ആദ്യ എഫ്.ഐ.ആറിൽ തന്റെ പേരില്ലെന്ന് ഐ ജിയുടെ ഹർജിയിൽ പറയുന്നു

പരാതിക്കാൻ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലും തന്റെ പേരില്ല. വകുപ്പുതല അന്വേഷണത്തിലും ക്ളീൻ ചിറ്റ് നൽകി. മുന്‍പ് അന്വേഷണത്തെക്കുറിച്ച് എഡിജിപി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ എസ് പി റാങ്കിനു മുകളിലുള്ള സീനിയർ പൊലീസ് ഉദ്യോഗസ്ഥർക്കാർക്കും കേസിൽ പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം ഒരു രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതി ചേർത്തതെന്നും എന്തിനാണ് വിവാദത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നതെന്ന് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ എസ് പിയുടെ രാഷ്ട്രീയ മേലാളന്മാർക്കു മാത്രമേ അറിയൂവെന്നും ഹർജിയിൽ പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ