KERALA

ദുരന്തത്തിന്റെ ഭീകരത കണ്ടറിഞ്ഞ് പ്രധാനമന്ത്രി; ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രിയിലും ഉള്ളവരെ സന്ദർശിച്ചു

വെബ് ഡെസ്ക്

ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി വയനാട്ടിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിക്കുന്നു. രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്ടറിലാണ് വയനാട്ടിലേക്കു തിരിച്ചത്. കല്‍പ്പറ്റയിലെ ഹെലിപാഡിലിറങ്ങിയ അദ്ദേഹം കാർ മാർഗമാണു ചൂരൽമലയിലെത്തിയത്.

ദുരന്തത്തിന്റെ തീവ്രത ഹെലികോപ്റ്ററിൽ സഞ്ചരിച്ച് നിരീക്ഷിക്കുന്ന പ്രധാനമന്ത്രി. ഉരുൾപൊട്ടൽ നടന്ന ചൂരൽമലയിലും വെള്ളരിമലയിലും അദ്ദേഹം സന്ദർശനം നടത്തി.

മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ താമസിക്കുന്ന അയ്യപ്പനോട് സംസാരിക്കുന്നു. മേപ്പാടി സെന്‍റ് ജോസഫ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത്.

ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവരെ ദുരിതാശ്വാസ ക്യാമ്പിൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി. ക്യാമ്പിലെ ഒമ്പതുപേരുമായിട്ടാണ് മോദി കൂടിക്കാഴ്ച നടത്തിയത്. ജിഷ്ണു, നസീമ, സുധാകരന്‍, പവിത്ര, മുഹമ്മദ് ഹാനി, ഹര്‍ഷ, ശറഫുദീന്‍, ശ്രുതി എന്നിവരോട് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

കുടുംബം മുഴുവനായും നഷ്ടപ്പെട്ട മുഹമ്മദ് ഹാനി, ലാവണ്യ എന്നീ കുട്ടികളോട് ക്യാമ്പിൽവെച്ച് പ്രധാനമന്ത്രി സംസാരിച്ചു. ദുരന്തമുഖത്ത് സകലതും നഷ്ടപ്പെട്ടവർ പ്രധാനമന്ത്രിയോട് സംസാരിക്കുകയും വേദനകൾ പങ്കുവെക്കുകയും ചെയ്തു.

ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായവരെ പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. 25 മിനുറ്റോളമാണ് പ്രധാനമന്ത്രി ക്യാമ്പിൽ ചെലവഴിച്ചത്.

ദുരിതാശ്വാസ ക്യാമ്പിലെ സന്ദര്‍ശനത്തിനുശേഷം മേപ്പാടിയിലെ വിംസ് ആശുപത്രിയിലും പ്രധാനമന്ത്രിയെത്തി. ദുരന്തത്തില്‍ അകപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന നാലുപേരെയാണ് മോദി കണ്ടത്.

ദുരന്തബാധിതരെയും ആരോഗ്യപ്രവർത്തകരെയും കണ്ട പ്രധാനമന്ത്രി നേരിട്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

കുടുംബത്തിലെ എല്ലാവരും നഷ്ടപ്പെട്ട് അനാഥയായ അവന്തികയെ തലോടുന്ന നരേന്ദ്രമോദി.

ദുരന്തത്തിന്റെ തീവ്രത ഹെലികോപ്റ്ററിൽ സഞ്ചരിച്ച് നിരീക്ഷിച്ചശേഷമാണു പ്രധാനമന്ത്രി കാർമാർഗം ചൂരല്‍മലയിലെത്തിയത്. 

വെള്ളാര്‍മല സ്കൂളും രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമിച്ച ബെയ്‌ലി പാലവും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. തുടർന്ന് രക്ഷാപ്രവർത്തകരെയും മോദി കണ്ടു.

ചൂരല്‍മല മുണ്ടക്കൈ പാലത്തിനടുത്തുവെച്ച് രക്ഷാപ്രവര്‍ത്തകരുമായും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും മോദി സംസാരിച്ചു. 

നിശ്ചയിച്ചതിലും അരമണിക്കൂർ മുമ്പേ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരിതാശ്വാസ ക്യാമ്പുകളും ദുരന്തബാധിത പ്രദേശങ്ങളും വിശദമായി സന്ദർശിച്ച് രണ്ടുമണിക്കൂർ വൈകിയാണ് ഡൽഹിയിലേക്ക് തിരിച്ചത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി എന്നിവർ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.

10 മണിക്കൂർ മരണത്തോടു മല്ലടിച്ചു ചെളിയിൽ കിടന്ന അരുൺ, അനിൽ, കുടുംബത്തിലെ എല്ലാവരും നഷ്ടപ്പെട്ട് അനാഥയായ പെൺകുട്ടി അവന്തിക എന്നിവരെ ആശുപത്രിയിൽ മോദി സന്ദർശിച്ചു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും