KERALA

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: റെയ്ഡില്‍ പിടിച്ചെടുത്ത വസ്തുവകകളുടെ വിവരങ്ങള്‍ പുറത്തുവിട്ട്‌ ഇഡി

സുനില്‍ കുമാറിന്റെ വീട്ടുവളപ്പില്‍ നിന്ന് 800 ഗ്രാം സ്വര്‍ണവും 5.5 ലക്ഷം രൂപയുമാണ് ഇഡി കണ്ടെടുത്തത്.

ദ ഫോർത്ത് - കൊച്ചി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴി‍ഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡില്‍ പിടിച്ചെടുത്ത വസ്തുവകകളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. ഒമ്പതിടങ്ങളിലായാണ് ഇന്നലെ ഇഡി റെയ്ഡ് നടത്തിയത്. 150 കോടി രൂപയിലേറെ വരുന്ന തുകയുടെ വെട്ടിപ്പാണ് ബാങ്കില്‍ നടന്നതെന്നും ഇഡി വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം കേസില്‍ ആദ്യം അറസ്റ്റിലായ സതീഷ് കുമാര്‍, പിപി കിരണ്‍ എന്നിവരെ ഒക്‌ടോബര്‍ മൂന്നു വരെ റിമാന്‍ഡ് ചെയ്തു.

സുനില്‍ കുമാറിന്റെ വീട്ടുവളപ്പില്‍ നിന്ന് 800 ഗ്രാം (100 പവന്‍) സ്വര്‍ണവും 5.5 ലക്ഷം രൂപയുമാണ് ഇഡി കണ്ടെടുത്തത്. തൃശൂര്‍ ഗോസായിക്കുന്നിലെ എസ്.ടി.ജൂവലറി ഉടമയാണ് സുനില്‍കുമാര്‍. സുനില്‍കുമാറിന്റെ വസതിയിലും ജൂവലറിയിലും കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. പ്രധാനപ്രതികളിലൊരാളായ സതീശന് ഈ ജൂവലറിയില്‍ നേരിട്ട് നിക്ഷേപമുണ്ടെന്ന വിവരം നേരത്തെ ഇഡിക്ക് ലഭിച്ചിരുന്നു.

അനില്‍കുമാറില്‍ നിന്ന് 15 കോടി രൂപ വിലമതിക്കുന്ന അഞ്ച് വസ്തുവകകളുടെ രേഖകള്‍ പിടിച്ചെടുത്തു. ദീപകിന്റെ താമസസ്ഥലത്ത് നിന്ന് അഞ്ചു കോടി രൂപ വിലമതിക്കുന്ന 19 രേഖകളും ഇഡി പിടിച്ചെടുത്തു. കൂടാതെ, സതീഷ് കുമാര്‍ ഇടപാട് നടത്തിയ 25 ഓളം വസ്തുവകകളുടെ ബിനാമി സ്വത്ത് രേഖകളുടെ രൂപത്തിലുള്ള തെളിവുകള്‍ ആധാരം എഴുത്തുകാരില്‍ നിന്നും കണ്ടെടുത്തുവെന്നും ഇഡി അറിയിച്ചു. സതീശന്‍ അയ്യന്തോള്‍ സഹകരണ ബാങ്ക് വഴിയും പണം വെളുപ്പിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഈ ബാങ്കിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ