KERALA

അപമര്യാദയായ പെരുമാറ്റം: സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമപ്രവർത്തകയും പത്രപ്രവർത്തക യൂണിയനും

വെബ് ഡെസ്ക്

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മാധ്യമപ്രവർത്തക നിയമനടപടിക്ക്. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപിയുടെ മോശം പെരുമാറ്റം. പത്രപ്രവർത്തക യൂണിയനും പരാതി നൽകും.

തോളിൽ കൈവയ്ക്കാൻ ശ്രമിച്ച സുരേഷ് ഗോപിയിൽനിന്ന് മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറി. വീണ്ടും ഇതേ പെരുമാറ്റമുണ്ടായതോടെ മാധ്യമപ്രവർത്തക കൈ തട്ടിമാറ്റി.

താൻ നേരിട്ട മോശം പെരുമാറ്റത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമപ്രവർത്തക അറിയിച്ചു. നിയമ നടപടി ഉൾപ്പെടെ എല്ലാ തുടർ നീക്കങ്ങൾക്കും പിന്തുണയുണ്ടാകുമെന്ന് മാധ്യമപ്രവർത്തക ജോലി ചെയ്യുന്ന മീഡിയ വൺ മാനേജ്‌മെന്റും അറിയിച്ചു.

സംഭവത്തിൽ സുരേഷ് ഗോപി മാപ്പുപറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. സംഭവത്തിൽ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്നും മറ്റ് ഉചിതമായ നിയമനടപടികളും സ്വീകരിക്കുമെന്നും യൂണിയൻ അറിയിച്ചു. തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിതെന്നും എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവൃത്തി അംഗീകരിക്കാൻ കഴിയാത്തതാണ്.

ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ കൈവയ്ക്കുമ്പോൾ തന്നെ അവർ അത് തട്ടി മാറ്റുന്നുണ്ട്. ഇത് ആവർത്തിച്ചപ്പോള്‍ വീണ്ടും കൈ തട്ടിമാറ്റേണ്ടി വന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് അത്യന്തം അപലപനീയമാണെന്നും മാധ്യമപ്രവർത്തകയ്‌ക്കൊപ്പം യൂണിയൻ ഉറച്ചുനിൽക്കുമെന്നും കെ യു ഡബ്ല്യു ജെ അറിയിച്ചു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം