KERALA

'മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യ പിന്നോട്ട്'; രാജ്യത്തിന്റെ പോക്ക് ദയനീയമെന്ന് പി സായിനാഥ്‌

ചിന്ത രവീന്ദ്രൻ സ്മാരക പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു സായ്‌നാഥ്

ദ ഫോർത്ത് - കോഴിക്കോട്

മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യ പിന്നോട്ട് പോകുകയാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ പി സായ്‌നാഥ്. കോഴിക്കോട് നടന്ന ചടങ്ങിൽ ചിന്ത രവീന്ദ്രൻ സ്മാരക പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു സായ്‌നാഥ്. മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ പോക്ക് ദയനീയമാണെന്നും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച കമ്മിറ്റിയെ പോലും മോദി സർക്കാർ അപ്രസക്തമാക്കിയെന്നും സായ്‌നാഥ് പറഞ്ഞു. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നാലാമത് ചിന്ത രവീന്ദ്രൻ പുരസ്കാരം ആംനസ്റ്റി ഇന്ത്യ മുന്‍ ചെയർമാൻ ആകർ പട്ടേലില്‍ നിന്ന് സായ്‌നാഥ് ഏറ്റുവാങ്ങി.

സാമ്പത്തിക രംഗത്ത് ഇന്ത്യ ജപ്പാന്റെയും ചൈനയുടെയും വഴിയിലല്ല, മറിച്ച് പാകിസ്താന്റെയും ബംഗ്ലാദേശിന്റെയും വഴിയിൽ. ബിജെപിക്ക് രാജ്യസഭയിലും ലോക്സഭയിലും മുസ്ലിം എംപിമാരില്ലെന്നും പറയാന്‍ ഒരു എംഎല്‍എ പോലുമില്ലാത്തത് ബഹുസ്വര സമൂഹമെന്ന നിലയ്ക്ക് നമ്മള്‍ പരിശോധിക്കണം
ആകർ പട്ടേൽ

അഖണ്ഡ ഭാരതം ദക്ഷിണേഷ്യയെ പുനഃസങ്കൽപ്പിക്കാൻ ശ്രമിക്കുമ്പോൾ എന്ന വിഷയത്തില്‍ ആകർ പട്ടേൽ മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തിക രംഗത്ത് ഇന്ത്യ ജപ്പാന്റെയും ചൈനയുടെയും വഴിയിലല്ല, മറിച്ച് പാകിസ്താന്റെയും ബംഗ്ലാദേശിന്റെയും വഴിയിലാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിശീര്‍ഷ വരുമാനം, ശരാശരി ആയുസ് തുടങ്ങിയ കണക്കുകളെടുത്താല്‍ ഇന്ത്യ വന്‍ശക്തിയാകാനുള്ള വളര്‍ച്ചയിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിലടക്കം ഇന്ത്യ പരാജയപ്പെടുകയാണ്.

സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം വെട്ടിച്ചുരുക്കുന്നതും മതാധിഷ്ഠിതമായ ദേശീയതയും നമ്മളെ പിന്നോട്ടടിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിക്ക് രാജ്യസഭയിലും ലോക്സഭയിലും മുസ്ലീം എംപിമാരില്ലെന്നും പറയാന്‍ ഒരു എംഎല്‍എ പോലുമില്ലാത്തത് ബഹുസ്വര സമൂഹമെന്ന നിലയ്ക്ക് നമ്മള്‍ പരിശോധിക്കണമെന്നും ആകര്‍ പട്ടേല്‍ ആവശ്യപ്പെട്ടു. മുസ്ലീം പ്രാതിനിധ്യത്തിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെയും സ്ഥിതി ദയനീയമാണ്. മതം മാറിയുള്ള വിവാഹത്തിലടക്കമുണ്ടാകുന്ന ഭരണകൂട ഇടപെടലുകള്‍ നമ്മളെ പിന്നോട്ട് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ ചിന്ത രവിയെ അനുസ്മരിച്ച് സംസാരിച്ചു. ചിന്ത രവി ഫൗണ്ടേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍ എസ് മാധവന്‍ അധ്യക്ഷത വഹിച്ചു. ചെലവൂര്‍ വേണു സ്വാഗതവും എന്‍ കെ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

വിജയം ഉറപ്പിച്ച് പ്രിയങ്ക, രാഹുല്‍, പ്രദീപ്‌ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ശുഭപ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ്