KERALA

കൊച്ചിയിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം; പൊതിയിലാക്കി ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞു

വെബ് ഡെസ്ക്

കൊച്ചി പനമ്പള്ളി നഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം. കൊറിയര്‍ കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു നടുറോഡില്‍ മൃതദേഹം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് വിവരം പോലീസിനെ അറിയിച്ചത്. ദിവസങ്ങൾ മാത്രം പ്രായമായ ആണ്‍കുഞ്ഞിന്റേതാണ് മൃതദേഹം.

സമീപത്തെ ഫ്ലാറ്റില്‍നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇത് സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാവിലെ എട്ടേകാലോടെയാണു സംഭവം. കുഞ്ഞിനെ വലിച്ചെറിഞ്ഞത് ആരാണെന്നു കണ്ടെത്താൻ ഫ്ലാറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.

ഇരുപതിലധികം ഫ്ലാറ്റുകളുള്ള കെട്ടിടത്തില്‍നിന്നാണ് കുഞ്ഞിനെ താഴേക്കെറിഞ്ഞത്. ഫ്ലാറ്റിൽനിന്ന് ഒരു പൊതി റോഡിലേക്കു വീഴുന്നതു സി സി ടിവി ദൃശ്യങ്ങളിൽ കാണാം. പൊതി നടുറോഡിൽ വീണത് ശ്രദ്ധയിൽപ്പെട്ടവർ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന കുഞ്ഞിനെയാണ്. തുടർന്നു പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഫ്ലാറ്റുകളിൽ ചിലതില്‍ ആള്‍താമസമില്ലാത്തതാണെന്നാണ് വിവരം. ഫ്ലാറ്റില്‍ ഗര്‍ഭിണികള്‍ ആരുമുണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികൾ നല്‍കുന്ന സൂചന.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും