മോഹന്‍ലാല്‍  
KERALA

ആനക്കൊമ്പ് കേസിലെ കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണം; മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

2012 ലാണ് മോഹന്‍ലാലിന്‍റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് പിടിച്ചെടുക്കുന്നത്

വെബ് ഡെസ്ക്

ആനക്കൊമ്പ് കേസ് പിന്‍വലിക്കാനായി സര്‍ക്കാര്‍ സമർപ്പിച്ച ഹര്‍ജി തള്ളിയ കീഴ്‌ക്കോടതി കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമിപിച്ച് മോഹന്‍ലാല്‍. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലെന്ന് മോഹന്‍ലാല്‍

പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലെന്ന് മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജില്‍ പറയുന്നു. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും എന്നാല്‍ വിചാരണ കോടതി അക്കാര്യം പരിഗണിച്ചില്ലെന്നും മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. സമാന ഹര്‍ജിയുമായി മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

2012 ല്‍ നടത്തിയ പരിശോധനയിലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആദായ നികുതി വകുപ്പ് ആനക്കൊമ്പ് പിടികൂടുന്നത്. നാല് ആനക്കൊമ്പുകളാണ് അന്ന് മോഹന്‍ലാലി ന്‍റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. പെരുമ്പാവൂര്‍ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ ഒന്നാം പ്രതിയാണ് മോഹന്‍ലാല്‍. വന്യജീവി നിയമപ്രകാരം അഞ്ച് വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മോഹന്‍ലാലിന് എതിരെ ചുമത്തിരിയിരിക്കുന്നത്.

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം