പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വികസന രാഷ്ട്രീയമാണള ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന അജണ്ടയെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. മണിപ്പൂര്‍ വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ സംഘപരിവാറുമായി കൈകോര്‍ക്കാനാണ് പുതുപ്പള്ളിയില്‍ യുഡിഎഫ് ശ്രമിക്കുന്നതെന്നു പറഞ്ഞ ജെയ്ക് മതരാഷ്ട്രീയത്തിനപ്പുറം മണ്ഡലത്തില്‍ വികസനം മുന്‍നിര്‍ത്തി രാഷ്ട്രീയ സംവാദത്തിന് യുഡിഎഫ് സ്ഥാനാര്‍ഥിയെ വെല്ലുവിളിക്കുകയും ചെയ്തു.
ഇന്ന് രാവിലെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ''പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയാറാണ്. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി അതിനു തയാറായിട്ടില്ല. മണിപ്പൂര്‍ വംശഹത്യക്ക് നേതൃത്വം നല്‍കിയ സംഘപരിവാറുമായി കോട്ടം ജില്ലയില്‍ കൈകൊടുക്കാനുള്ള മിനി പരീക്ഷണമാണ് പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് നടത്തുന്നത്. വികസം ചര്‍ച്ച ചെയ്യാന്‍ അവര്‍ക്ക് സമയമില്ല. ഇതേക്കുറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയോ കെപിസിസി നേതാവോ പ്രതിപക്ഷ നേതാവോ പ്രതികരിക്കുന്നില്ല'' - ജെയ്ക് പറഞ്ഞു.
കോട്ടയം ആര്‍ഡിഒ വിനോദ് രാജ് മുമ്പാകെയാണ് ജെയ്ക് പത്രിക സമര്‍പ്പിച്ചത്. ജില്ലയിലെ എല്‍.ഡി.എഫ് നേതാക്കളായ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി ബി ബിനു, കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യൂ, എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ ആര്‍ രാജന്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.
നേരത്തെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് സംസ്ഥാന നേതാക്കള്‍ക്കൊപ്പമാണ് ജെയ്ക് പത്രികാ സമര്‍പ്പണത്തിനായി താലൂക്ക് ഓഫീസിലെത്തിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, മന്ത്രി വി.എന്‍ വാസവന്‍, സിപിഎം സംസ്ഥാനകമ്മിറ്റിയംഗം കെ അനില്‍കുമാര്‍, കെ.ജെ തോമസ്് കെ സുരേഷ് കുറുപ്പ്് കെഎം രാധാകൃഷ്ണന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, രാജീവ് നെല്ലിക്കുന്നേല്‍, പോള്‍സണ്‍ പീറ്റര്‍, സണ്ണി തോമസ് തുടങ്ങിയവരാണ് സ്ഥാനാര്‍ഥിയെ അനുഗമിച്ചത്.
ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയറ്റംഗം കൂടിയായ ജെയ്ക്കിന് കെട്ടിവയ്ക്കാനുള്ള തുക ഡി.വൈ.എഫ് .ഐ കോട്ടയം ജില്ലാ കമ്മിറ്റിയാണ് സമാഹരിച്ച് നല്‍കിയത്.ജില്ലാ ഭാരവാഹികളായ ബി .സുരേഷ് കുമാറും ,ബി. മഹേഷ് ചന്ദ്രനും ചേര്‍ന്നാണ് തുക കൈമാറി.
യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാലും നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇരുവരും രാവിലെ 11:30ന് പാമ്പാടി ബിഡിഒ മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുന്നത്.