KERALA

'കാണാതാകുന്നതിനു രണ്ട് ദിവസം മുൻപ് ജസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടി യുവാവിനൊപ്പം ലോഡ്ജിലെത്തി'; വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരി

25 വയസ് തോന്നിക്കുന്ന യുവാവിനൊപ്പമാണ് ജസ്‌നയെ കണ്ടതെന്നാണ് വെളിപ്പെടുത്തൽ

വെബ് ഡെസ്ക്

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍നിന്നു കാണാതായ ജസ്‌ന ജയിംസിനെ സംബന്ധിച്ച് നിര്‍ണായ വെളിപ്പെടുത്തലുമായി മുണ്ടക്കയം ലോഡ്ജിലെ മുന്‍ ജീവനക്കാരി. കാണാതാകുന്നതിനു രണ്ടു ദിവസം മുൻപ് ജസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടി ലോഡ്ജിലെത്തിയിരുന്നെന്നാണ് മുന്‍ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. 25 വയസ് തോന്നിക്കുന്ന യുവാവിനൊപ്പമാണ് ജസ്‌നയെ കണ്ടത്.

ടെസ്റ്റ് എഴുതാന്‍ പോകുകയാണെന്നാണ് പറഞ്ഞത്. മൂന്ന്- നാല് മണിക്കൂര്‍ ലോഡ്ജിലുണ്ടായിരുന്നെന്നും ഇവര്‍ പറയുന്നു. 102-ാം നമ്പര്‍ മുറിയാണ് യുവാവ് എടുത്തത്. പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് പെണ്‍കുട്ടി ധരിച്ചിരുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് ഈ വിവരങ്ങള്‍ പറഞ്ഞിരുന്നതായും ലോഡ്ജിലെ മുന്‍ ജീവനക്കാരി പറയുന്നു.

ലോഡ്ജില്‍ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ഈ കുട്ടി ഇവിടെ നില്‍ക്കുന്നത് എന്തിനെന്ന് ലോഡ്ജ് ഉടമയോട് ചോദിച്ചിരുന്നു. ഇത് ലോഡ്ജാണ്, ഇവിടെ പലരും വരുമെന്നും, ഇതിനകത്ത് ഇടപെടേണ്ട കാര്യമില്ല എന്നുമായിരുന്നു അദ്ദേഹത്തിന്‌റെ മറുപടി. പത്രത്തില്‍ പെണ്‍കുട്ടിയുടെ ചിത്രം കണ്ടപ്പോഴാണ് സാമ്യം മനസിലായത്. വാര്‍ത്ത പത്ത്രതില്‍ കണ്ടപ്പോള്‍ തന്‌റെ സംശയം ലോഡ്ജ് ഉടമ ബിജുവിനോട് പങ്കുവെച്ചിരുന്നുവെന്നും സ്ത്രീ പറഞ്ഞു.

ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ആരോടും പറയാതിരുന്നത്. എന്നാൽ തനിക്ക് പരിചയമുള്ള ചില പോലീസുകാരാേട് വിവരങ്ങൾ പറഞ്ഞിരുന്നു. ഇപ്പോള്‍ ലോഡ്ജില്‍നിന്ന് പിണങ്ങി ഇറങ്ങിയതിനെത്തുടര്‍ന്നാണ് ഈ വിവരം പുറത്തുപറയുന്നതെന്നാണ് ഇവര്‍ പറയുന്നത്.

ജസ്‌നയുടേതായി പുറത്തുവന്ന ഏറ്റവും അവസാന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത് ഈ ലോഡ്ജിനോട് ചേര്‍ന്നുള്ള ഒരു കടയില്‍നിന്നുമായിരുന്നു. അതേസമയം, ജസ്‌നയെ ലോഡ്ജില്‍ കണ്ടെന്ന മുന്‍ജീവനക്കാരിയുടെ ആരോപണം ലോഡ്ജ് ഉടമ നിഷേധിച്ചു. തന്നോടുള്ള വൈരാഗ്യം മൂലമാണ് ഇപ്പോഴത്തെ ആരോപണമെന്നാണ് ഇദ്ദേഹം പറഞ്ഞത്.

2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ജസ്‌നയെ മുക്കൂട്ടുതറയില്‍നിന്നു കാണാതായത്. ബന്ധുവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ പിന്നെ ആരും കണ്ടിട്ടില്ല. ആദ്യം ലോക്കല്‍ പോലീസും പിന്നീട് സിബിഐയും അന്വേഷണം നടത്തിയെങ്കിലും ജസ്‌നയെ കണ്ടെത്താന്‍ ഇതുവരെ ആയിട്ടില്ല.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം