KERALA

എല്‍ഡിഎഫിന് ഒപ്പം തന്നെ, ജെഡിഎസ് കേരള ഘടകത്തിന് അവ്യക്തതയില്ലെന്ന് നേതാക്കള്‍

കൂറുമാറ്റ നിരോധന നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന് ആശങ്കയില്ലെന്ന് ജോസ് തെറ്റയില്‍

വെബ് ഡെസ്ക്

കര്‍ണാടകയിലെ പ്രബല രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായ ജെഡിഎസ് എന്‍ഡിഎ പ്രവേശനത്തിന് തീരുമാനിക്കുമ്പോള്‍ ത്രിശങ്കുവില്‍ കേരള നേതൃത്വം. കേരളത്തില്‍ ഇടത് മുന്നണിയുമായി സഹകരിക്കുന്ന ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിന് ഒപ്പമില്ലെന്ന സൂചനകളാണ് നല്‍കുന്നത്. കേരളത്തില്‍ എല്‍ഡിഎഫിനോടുള്ള അടുപ്പം തുടരുമെന്നാണ് ജെഡിഎസ് ദേശീയ സെക്രട്ടറികൂടിയായ ജോസ് തെറ്റയില്‍ നല്‍കുന്ന പ്രതികരണം.

കര്‍ണാടകയില്‍ ജെഡിഎസ് മുന്നണിമാറ്റത്തിന് തീരുമാനിച്ചതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ നിലപാടുകള്‍

ഏത് മുന്നണിയില്‍ നിലകൊള്ളണമെന്നുള്ളതില്‍ ജെഡിഎസ് കേരള ഘടകത്തിന് അവ്യക്തതയില്ലെന്നാണ് ജോസ് തെറ്റയിലിന്റെ പ്രതികരണം. കേരള ഘടകം എല്‍ഡിഎഫിന് ഒപ്പം തുടരും. കൂറുമാറ്റ നിരോധന നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന് ആശങ്കയില്ല. ഇത്തരം സാഹചര്യങ്ങള്‍ മുന്‍പും നേരിട്ടിട്ടുണ്ടെന്നും ജോസ് തെറ്റയില്‍ പ്രതികരിച്ചു. മാതൃഭൂമി ന്യൂസിനോടായിരുന്നു തെറ്റയിലെന്റെ പ്രതികരണം.

അതേസമയം, കര്‍ണാടകയില്‍ ജെഡിഎസ് മുന്നണിമാറ്റത്തിന് തീരുമാനിച്ചതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ നിലപാടുകള്‍ ആണെന്നും തെറ്റയില്‍ കുറ്റപ്പെടുത്തി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ആത്മഹത്യാപരമായ നിലപാടാണ്. സംസ്ഥാനത്തെ ജയത്തിന് ശേഷം ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ധിക്കാരപരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്നും ജോസ് തെറ്റയില്‍ ചൂണ്ടിക്കാട്ടുന്നു.

ദേശീയ തലത്തില്‍ ജനതാദള്‍ എസ് എന്‍ഡിഎയുടെ ഭാഗമായെങ്കിലും സംസ്ഥാനത്ത് സ്വതന്ത്ര നിലപാട് എടുക്കാന്‍ ദേശീയ നേതൃത്വം അനുമതി നല്‍കുമെന്നാണ് പ്രതിക്ഷയാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും പങ്കുവച്ചത്. അടുത്ത മാസം 7ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതി യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി, മകന്‍ നിഖില്‍ കുമാരസ്വാമി എന്നിവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയെയും ഡല്‍ഹിയില്‍ സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. ജെഡിഎസിന്റെ തീരുമാനം എന്‍ഡിഎയെയും പുതിയ ഇന്ത്യ ശക്തിയാര്‍ന്ന ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നായിരുന്നു സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി അധ്യക്ഷന്റെ പ്രതികരണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ