KERALA

5ജിയിൽ കുതിക്കാൻ കേരളം; കൊച്ചിയിലും ഗുരുവായൂരിലും ഇന്ന് മുതൽ സേവനം, മറ്റന്നാള്‍ മുതല്‍ തിരുവനന്തപുരത്ത്

അടുത്ത ഒരു മാസത്തിനുള്ളിൽ കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കും 5ജി വ്യാപിപ്പിക്കാനാണ് ശ്രമം

വെബ് ഡെസ്ക്

കേരളത്തിൽ റിലയൻസ് ജിയോയുടെ ട്രൂ 5ജി സേവനങ്ങൾക്ക് തുടക്കമായി. കൊച്ചി പനമ്പിള്ളി നഗർ ഹോട്ടൽ അവന്യൂ സെന്ററിൽ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഇതോടെ കൊച്ചിയും ഗുരുവായൂർ പരിസരവും ഇന്ന് മുതൽ 5ജി ആകും. കേരളത്തിന്റെ വിദ്യാഭ്യാസ, ആരോ​ഗ്യ, ഐടി, വ്യവസായ മേഖലകൾക്ക് ഊർജ്ജം പകരാൻ 5 ജിയുടെ വരവിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി നഗരത്തിലെ 130 ടവറുകൾക്ക് കീഴിലാകും 5ജിയുടെ ആദ്യഘട്ട സേവനം ലഭ്യമാകുക. അടുത്ത ഒരു മാസത്തിനുള്ളിൽ കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കും 5ജി വ്യാപിപ്പിക്കാനാണ് ശ്രമം. തിരഞ്ഞെടുത്ത മേഖലകളിൽ മാത്രമാകും ആദ്യഘട്ടം 5ജി സേവനം ലഭ്യമാകുക.

ഡിസംബ‌ർ 22 മുതൽ തിരുവനന്തപുരത്തും സേവനം ആരംഭിക്കും. കോഴിക്കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ ജനുവരിയോട് കൂടി 5ജി ആരംഭിക്കാനാണ് തീരുമാനം. 2023ൽ കേരളത്തിൽ എല്ലാ താലൂക്കുകളിലും സേവനം എത്തിക്കാനാണ് നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്. ഏറ്റവും ഉയർന്ന സ്പീ‍ഡിൽ ഇന്റർനെറ്റ് ആളുകളിലേക്ക് എത്തുമെന്നതാണ് 5ജി സേവനത്തിന്റെ പ്രധാന ഗുണം.

രാജ്യത്തെ 1000 നഗരങ്ങളിൽ ജിയോ 5ജി സേവനം ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ നിലവിൽ പൂർത്തിയാക്കിയിട്ടുണ്ട്. അടുത്ത വർഷം ഡിസംബറോടെ 18 മാസത്തിനുള്ളിൽ ഇന്ത്യയെ പൂർണമായും 5ജിയിലേക്ക് എത്തിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. ഒക്ടോബറിലാണ് ഇന്ത്യയിൽ ഔദ്യോഗികമായി 5ജി സേവനം ആരംഭിച്ചത്. ഒക്‌ടോബർ ഒന്ന് മുതൽ ഡൽഹി, മുംബൈ, വാരണാസി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ 8 നഗരങ്ങളിലായി എയർടെൽ 5G സേവനങ്ങൾ ആരംഭിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ