KERALA

കേരള ബാങ്കിന്റെ പുതിയ സിഇഒ ആയി ജോർട്ടി എം ചാക്കോ

ഐഡിബിഐ ബാങ്കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിൽനിന്ന് വിരമിച്ചയാളാണ് ജോർട്ടി. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് പുതിയ നിയമനം

വെബ് ഡെസ്ക്

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോർട്ടി എം ചാക്കോ ചുമതലയേറ്റു.

നിലവിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശിപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതിനെ തുടർന്നാണ് നിയമനം. റിസർവ് ബാങ്കും ഈ നിയമനം നേരത്തെ അംഗീകരിച്ചിരുന്നു. ഐഡിബിഐ ബാങ്കിന്റെ റീട്ടെയിൽ ബാങ്കിങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറായി അഞ്ച് വർഷത്തെ സേവനത്തിനു ശേഷമാണ് ജോർട്ടി കേരള ബാങ്ക് സിഇഒ ആയി ചുമതലയേറ്റത്.

നാലു പതിറ്റാണ്ടത്തെ ബാങ്കിങ് അനുഭവസമ്പത്തുള്ള ജോർട്ടി പഴയ തലമുറ പ്രൈവറ്റ് ബാങ്കായ ഫെഡറൽ ബാങ്ക്, പുതിയ തലമുറ പ്രൈവറ്റ് ബാങ്ക്, ദേശസാൽകൃത ബാങ്ക് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005-ല്‍ ഐഡിബിഐയും ഐഡിബിഐ ബാങ്ക് ലിമിറ്റഡ് ആയുള്ള ലയനത്തിന്റെയും, 2007ലെ ഐഡിബിഐ ബാങ്കുമായി യുണൈറ്റഡ് വെസ്റ്റേൺ ബാങ്ക് (യുഡബ്ല്യുബി) ലയനത്തിന്റെയും അനുഭവസമ്പത്ത് കൈമുതലായുണ്ട്. കേരളത്തിലെ ബാങ്കിങ് രംഗത്ത് 10 വർഷത്തെ സേവനത്തിന്റെ കരുത്തിലാണ് ഇപ്പോൾ കേരള ബാങ്ക് സിഇഒ ആയി ചുമതലയേറ്റത്.

റീറ്റെയിൽ ബാങ്കിങ്, ട്രഷറി റിസ്ക് മാനേജ്മെന്റ്, എൻആർഇ ബിസിനസ് തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ സേവനമനുഷ്ഠിച്ച ജോർട്ടി അതാത് വിഭാഗങ്ങളിൽ വളർച്ചയ്ക്ക് ഉതകുന്ന വിവിധ പരിഷ്കരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. നഷ്ടത്തിലായ ഐഡിബിഐ ബാങ്കിനെ ലാഭത്തിലാക്കിയതിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ജോർട്ടി.

സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്ക് ആയി മാറാൻ ശ്രമിക്കുന്ന സഹകരണ മേഖലയിലെ ഏഷ്യയിലെ ഏറ്റവും വലിയ ബാങ്കായ കേരള ബാങ്കിന് ജോർട്ടിയുടെ നേതൃത്വം ഒരു മുതൽക്കൂട്ടാകുമെന്നത് തീർച്ച.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ