KERALA

അനിശ്ചിതത്വങ്ങള്‍ക്ക് അവസാനം; ജോസിന്‍ ബിനോ പാലാ നഗരസഭാ അധ്യക്ഷ

ജോസ് കെ മാണിക്ക് തുറന്ന കത്തുമായി സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കക്കണ്ടം.

വെബ് ഡെസ്ക്

അനിശ്ചിതത്വങ്ങള്‍ക്ക് അവസാനം, പാല നഗരസഭയില്‍ ജോസിന്‍ ബിനോ നഗരസഭാധ്യക്ഷയാകും. വോട്ടെടുപ്പില്‍ ജോസിന്‍ ബിനോയ്ക്ക് 17 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി പ്രിന്‍സ് വി സി ഏഴ് വോട്ടുകളും സ്വന്തമാക്കി. ഒരു വോട്ട് അസാധുവായി. പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായാണ് സിപിഎം അധ്യക്ഷസ്ഥാനത്തെത്തുന്നത്. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തെ അധ്യക്ഷനാക്കരുത് എന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം അംഗീകരിച്ചാണ് ജോസിന്‍ ബിനോയെ സിപിഎം ചുമതലയേല്‍പ്പിച്ചത്. സിപിഎം ഏരിയാ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

പാലാ നഗരസഭയില്‍ ബിനു ഉള്‍പ്പെടെ ആറ് കൗണ്‍സിലര്‍മാരാണ് സിപിഎമ്മിനുള്ളത്. ഇതില്‍ ഔദ്യോഗിക ചിഹ്നത്തില്‍ ജയിച്ച ഏക കൗണ്‍സിലര്‍ കൂടിയാണ് ബിനു പുളിക്കക്കണ്ടം. നഗരസഭയിലെ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച ധാരണ അനുസരിച്ച് ആദ്യ രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസ് (എം)നായിരുന്നു അധ്യക്ഷ സ്ഥാനം. അതിനുശേഷം ഒരു വര്‍ഷം സിപിഎമ്മിന് അധ്യക്ഷസ്ഥാനം കൈമാറുകയും, പിന്നീട് അടുത്ത രണ്ടു വര്‍ഷം തിരിച്ച് അധ്യക്ഷസ്ഥാനം നല്‍കുമെന്നുമായിരുന്നു ധാരണ. ഇത് പ്രകാരം ആദ്യ രണ്ടു വര്‍ഷം ആന്റോ പടിഞ്ഞാറേക്കര ആയിരുന്നു അധ്യക്ഷന്‍.

നേതൃമാറ്റ സമയത്ത് ബിനു ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കാനാവില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) നിലപാട് ഏടുത്തതോടെയാണ് പാലയില്‍ തര്‍ക്കം രൂക്ഷമായത്. നഗരസഭാ ഹാളില്‍ ബിജു പുളിക്കക്കണ്ടം കേരള കോണ്‍ഗ്രസ് (എം) അംഗം ബൈജു കൊല്ലംപറമ്പിലിനെ മര്‍ദിച്ച സംഭവം ആയിരുന്നു എതിര്‍പ്പിന് ആധാരം. കേരള കോണ്‍ഗ്രസ് നിലപാടില്‍ ഉറച്ച് നിന്നതോടെ ജോസിന് ബിനോയ്ക്കു നറുക്ക് വീഴുകയായിരുന്നു.

അതേസമയം, നഗര സഭാ അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാതിരുന്നതില്‍ പ്രതിഷേധം പരസ്യമാക്കി ബിനു പുളിക്കക്കണ്ടം രംഗത്തെത്തി. കറുപ്പ് ഷര്‍ട്ടണിഞ്ഞെത്തിയായിരുന്നു തന്റെ പ്രതിഷേധം പ്രകടമാക്കിയത്. തന്റെ നിലപാട് വ്യക്തമാക്കി ജോസ് കെ മാണിക്ക് തുറന്ന കത്ത് എഴുതുമെന്നും അദ്ദേഹം അറിയിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ