KERALA

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കര്‍ അന്തരിച്ചു

വെബ് ഡെസ്ക്

കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവര്‍ത്തകനുമായ ബി ആര്‍ പി ഭാസ്‌കര്‍ അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. വാര്‍ധക്യസഹചമായ അസുഖങ്ങളാല്‍ സഹോദരിയുടെ വീട്ടില്‍ കഴിയുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായിയുള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുള്ള ബി ആര്‍ പി ഭാസ്‌കര്‍ ചെന്നൈയില്‍ ദ ഹിന്ദുവിന്റെ സഹപത്രാധിപര്‍, ദ സ്റ്റേറ്റ്മാനില്‍ ഉപപത്രാധിപര്‍ പാട്രിയറ്റിന്റെ സഹപത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 'ചരിത്രം നഷ്ടപ്പെട്ടവര്‍', 'ന്യൂസ് റൂം- ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവകുറിപ്പുകള്‍' എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ഇന്ത്യയിലെ പ്രമുഖ ദേശീയ പത്രങ്ങളില്‍ പത്രാധിപരായി ഉള്‍പ്പെടെ പ്രവര്‍ത്തിച്ച ബി ആര്‍ പി ഭാസ്‌കര്‍ ചെന്നൈയില്‍ ദ ഹിന്ദുവിന്റെ സഹപത്രാധിപര്‍, ദ സ്റ്റേറ്റ്മാനില്‍ ഉപപത്രാധിപര്‍, പാട്രിയറ്റിന്റെ സഹപത്രാധിപര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായി.

തിരുവനന്തപുരം കായിക്കരയില്‍ ഈഴവനേതാവും സാമൂഹിക പരിവര്‍ത്തനവാദിയുമായിരുന്ന എ കെ ഭാസ്‌കര്‍-മീനാക്ഷി ഭാസ്‌കര്‍ ദമ്പതികളുടെ മകനായി 1932 മാര്‍ച്ച് 12 നായിരുന്നു ബി ആര്‍പി ഭാസ്‌കറിന്റെ ജനനം. 1951ല്‍ കേരള സര്‍വകലാശാലയില്‍നിന്ന് ബി എസ് സിയും 1959 ല്‍ യൂണിവേഴ്സിറ്റി ഓഫ് ദ ഫിലിപ്പീന്‍സില്‍നിന്ന് എം എ ബിരുദവും നേടി.

ഭാര്യ: രമ ബി ഭാസ്‌കര്‍. മകള്‍ ബിന്ദു ഭാസ്‌കര്‍ ബാലാജി. 'ചരിത്രം നഷ്ടപ്പെട്ടവര്‍', 'ന്യൂസ് റൂം- ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവകുറിപ്പുകള്‍' എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം