ശ്രീറാം വെങ്കിട്ടരാമന്‍ Google
KERALA

കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസ് : അപകടസമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് ശ്രീറാം

വെബ് ഡെസ്ക്

മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ വിടുതൽ ഹർജിയിൽ വിധി 19 ന്. വിശദമായ വാദം പൂർത്തിയായ ശേഷമാണ് വിധി പറയാനായി രണ്ട് ഹർജികളും മാറ്റിയത്. താൻ മദ്യപിച്ച് വാഹനമോടിച്ചിട്ടില്ല എന്നായിരുന്നു ശ്രീറാം വെങ്കിട്ടറാമിന്റെ വാദം. ആരോപണം തെളിയിക്കുന്ന യാതൊന്നും കുറ്റപത്രത്തിൽ ഇല്ല എന്നും ശ്രീറാം വെങ്കിട്ടരാമന്‍ വാദമുയർത്തി. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ വാദം കേട്ടത്.

കേസിൽ വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ നേരത്തെ തന്നെ വാദം പൂർത്തിയായതാണ്. ഇതിന് പിന്നാലെയാണ് ശ്രീറാമും കോടതിയെ സമീപിച്ചത്. ശ്രീറാമിന്റെ വിടുതൽ ഹർജിയിൽ ആണ് ഇപ്പോൾ വാദം പൂർത്തിയായത്. ഈ രണ്ട് ഹർജികളും ഒരുമിച്ച് വിധി പറയാൻ ആണ് കോടതി ഇന്ന് തീരുമാനിച്ചിരുന്നത്.

അപകടം നടന്ന സമയത്ത് താൻ മദ്യപിച്ചു എന്ന് തെളിയിക്കാനുള്ള യാതൊരു തെളിവുകളും പ്രോസിക്യൂഷന്റെ ഭാഗത്ത് ഇല്ല , അതിനാൽ മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച് ബഷീറിനെ ഇടിച്ചു എന്ന വാദം നിലനിൽക്കില്ലെന്ന് ശ്രീറാം വാദിച്ചു. തെളിവ് നശിപ്പിക്കാൻ പ്രതി ആസൂത്രിത ശ്രമം നടത്തി എന്ന് പ്രോസിക്യൂഷൻ വാദത്തിന്, തെളിവ് നശിപ്പിക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും ഉണ്ടായത് സാധാരണ അപകടമായിരുന്നു എന്നുമാണ് ശ്രീറാം വെങ്കിട്ടരാമന്‍ മറുപടി നൽകിയത്.

ഡോക്ടർ കൂടിയായ പ്രതി തുടക്കം മുതലേ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. വാഹനം അമിതവേഗത്തിൽ ആയിരുന്നു എന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളും വിദഗ്ദ്ധരുടെ റിപ്പോർട്ടുകളും ഉണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കാർ ഓടിച്ചത് വഫയാണെന്ന് ശ്രീറാം മൊഴി നൽകിയത് തെളിവ് നശിപ്പിക്കാനായിരുന്നു എന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും