KERALA

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജി ജ.സിയാദ് റഹ്മാന്‍ പരിഗണിക്കും

വിചാരണക്കോടതി മാറ്റം സംബന്ധിച്ച കേസാണ് പരിഗണിക്കുക

വെബ് ഡെസ്ക്

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരെ അതിജീവിത നല്‍കിയ ഹർജി ജ.സിയാദ് റഹ്മാന്‍ പരിഗണിക്കും. ജസ്റ്റിസ് കൗസ‍ർ എടപ്പഗത്ത് ഹർജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയതിനെത്തുടർന്നാണ് കേസ് പുതിയ ബെഞ്ച് പരിഗണിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജസ്റ്റിസ് കൗസ‍ർഎടപ്പഗത്ത് ഹർജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്.

കേസിന്റെ വിചാരണ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയാണ് ജ.സിയാദ് റഹ്മാന്‍ പരിഗണിക്കുക. നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് പരിഗണിക്കരുതെന്ന ആവശ്യവുമായി അതിജീവിതയും പ്രോസിക്യൂഷനും വിചാരണ കോടതിയെ സമീപിച്ചിരുന്നു.

സിബിഐ കോടതിക്കാണ് കേസ് നടത്തിപ്പിന്റെ ചുമതല ഹൈക്കോടതി കൈമാറിയത്. ജോലിഭാരം കാരണം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കേസ് കൈമാറാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു.നിലവില്‍ കേസിലെ വിചാരണ നടത്തുന്ന സിബിഐ കോടതി പ്രത്യേക ജഡ്ജി ഹണി എം വര്‍ഗീസിന് സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് കേസ് രേഖകള്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് എത്തിയത്. ഇതിന് പിന്നാലെ കേസ് നടത്തിപ്പും എറണാകുളം സിബിഐ കോടതി മൂന്നില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം