KERALA

ഹിന്ദു ഐഎഎസ് ഓഫിസര്‍മാരെ ചേര്‍ത്ത് പ്രത്യേക വാട്‌സാപ് ഗ്രൂപ്പ്; വിവാദമായതോടെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന് പറഞ്ഞ് തലയൂരി കെ ഗോപാലകൃഷ്ണന്‍

വിവാദമായതിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയും ചെയ്തു

വെബ് ഡെസ്ക്

ഹിന്ദു ഐഎഎസ് ഓഫിസര്‍മാരെ ചേര്‍ത്ത് 'മല്ലു ഹിന്ദു ഓഫീസേഴ്‌സ്' എന്ന പ്രത്യേക വാട്‌സാപ് ഗ്രൂപ്പുണ്ടാക്കി വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍. വിവാദമായതിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. കെ ഗോപാലകൃഷ്ണന്‍ ആയിരുന്നു ഗ്രൂപ്പ് അഡ്മിന്‍.

തന്‌റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താനല്ല ഗ്രൂപ്പ് നിര്‍മിച്ചതെന്നുമാണ് ഗോപാലകൃഷ്ണന്‍ നല്‍കുന്ന വിശദീകരണം. തന്‌റെ ഫോണ്‍ കോണ്‍ടാക്ടുകള്‍ ചേര്‍ത്ത് 11 വാട്‌സാപ് ഗ്രൂപ്പ് ആണ് നിര്‍മിക്കപ്പെട്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സര്‍വീസിലെ മുതിര്‍ന്ന ഓഫീര്‍മാരും വാട്‌സാപ് ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നു. ഗ്രൂപ്പില്‍ ചേര്‍ത്ത ചില ഓഫിസര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഗോപാലകൃഷ്ണന്‍ ഗ്രൂപ്പ് ഡിലീറ്റ് ആക്കുകയും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഗ്രൂപ്പില്‍ അംഗങ്ങളായവരെ അറിയിക്കുകയായിരുന്നു.

അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്, ഇഞ്ചോടിഞ്ച് പോരാട്ടം ഫലപ്രഖ്യാപനം വൈകിപ്പിക്കും

സ്ഥാനമൊഴിയാൻ ദിവസങ്ങൾ മാത്രം ബാക്കി; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അവസാന ആഴ്ച തീർപ്പാക്കുക നാല് കേസുകൾ

എന്താണ് മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം? സത്യവും മിഥ്യയും

ആറുവർഷത്തിന് ശേഷം ജമ്മു കാശ്മീരിൽ നിയമസഭാ സമ്മേളനം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രമേയം അവതരിപ്പിച്ച് പിഡിപി എംഎൽഎ, ബഹളം വെച്ച് ബിജെപി അംഗങ്ങൾ

സൂപ്പര്‍ ലീഗ് കേരള സെമിയില്‍ തിരുവനന്തപുരം കൊമ്പന്‍സും കാലിക്കറ്റ്‌സും നേര്‍ക്കുനേര്‍