KERALA

കേരള ബിജെപിയില്‍ അഴിച്ചുപണി, കെ സുഭാഷ് പുതിയ ബിജെപി സംഘടനാ സെക്രട്ടറി; ആർഎസ്എസ് ഇടപെടലിൽ എം ഗണേശ് പുറത്ത്

വെബ് ഡെസ്ക്

സംസ്ഥാന ബിജെപിയുടെ സംഘടനാതലത്തിൽ അഴിച്ചുപണി. സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും എം ഗണേശനെ നീക്കി. പുതിയ സംഘടനാ സെക്രട്ടറിയായി കെ സുഭാഷിനെ തിരഞ്ഞെടുത്തു. പാലോട് ചേർന്ന ആർഎസ്എസിന്റെ ത്രിദിന പ്രാന്തകാര്യ പ്രചാരക് ബൈഠകിലാണ് തീരുമാനം.

ആർഎസ്എസ് പ്രചാരക് നിലവിൽ സഹ സംഘടന സെക്രട്ടറിയായിരുന്ന കെ സുഭാഷ് കണ്ണൂർ സ്വദേശിയാണ്. എം ഗണേശനെതിരെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം ഉണ്ടായിരിക്കുന്നത്. സംഘടന നിലപാടിൽ നിന്ന് എം ഗണേശൻ വ്യതിചലിച്ചുവെന്ന് ആർഎസ്എസ് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കെ സുഭാഷ് നേതൃത്വത്തിലെത്തിയത്. നേരത്തെ, സാമ്പത്തിക തിരിമറി ഉൾപ്പെടെയുളള വിവാദങ്ങളിൽ എം ഗണേശന്റെ പേര് ഉയർന്ന് കേട്ടിരുന്നു.

ബിജെപിയുടെ സംഘടന സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത് ആർഎസ്എസിന്റെ പ്രചാരക് ചുമതല വഹിക്കുന്നവരായിരിക്കും. കെ ആർ ഉമാകാന്തനു ശേഷമാണ് എം ഗണേശൻ സംഘടന സെക്രട്ടറിയായത്. നാല് വർഷമായി ഗണേഷൻ ഈ പദവിയിൽ തുട‍ന്നിരുന്നു. കാസർ​ഗോ‍ഡ് സ്വദേശിയാണ് എം ​ഗണേശൻ. അതേസമയം പുതിയ ചുമതല ബിജെപി ദേശീയ നേതൃത്വം പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?