KERALA

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ കെ സുധാകരനും വിഡി സതീശനും വിമര്‍ശനം; ലീഗിന് അഭിനന്ദനം

ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തില്‍ കെ സുധാകരനെതിരെ നേതാക്കള്‍. മുഖ്യമന്ത്രിയെയും ഗവര്‍ണറെയും ഒരുപോലെ എതിര്‍ക്കണമെന്ന് വിഡി സതീശനും വിമര്‍ശനം

ദ ഫോർത്ത് - തിരുവനന്തപുരം

കൊച്ചിയില്‍ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും വിമര്‍ശിച്ച് നേതാക്കള്‍ രംഗത്തെത്തിയത്. ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തിലായിരുന്നു കെ സുധാകരനെതിരായ വിമര്‍ശനം. ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ നടപടിയെ പിന്തുണച്ചത് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും പ്രതിപക്ഷ നേതാവിന്റെ നിലപാടില്‍ വ്യക്തതയില്ല എന്നും വിഡി സതീശനെതിരെ നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു.

ഘടക കക്ഷികളുടെ നിലപാട് കൂടി കണക്കിലെടുത്തുവെന്നും പൊതു നിലപാടെടുത്തത് അവരുടെ മറുപടി കൂടി കണക്കിലെടുത്താണെന്നുമായിരുന്നു വിഡി സതീശന്റെ മറുപടി

കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ പുകയുമ്പോഴാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നത്. തരൂര്‍ വിഷയവും ലീഗിനെ പ്രശംസിച്ച സിപിഎമ്മിന്റെ നിലപാടുമെല്ലാം യോഗത്തില്‍ ചര്‍ച്ചയായി. ഇതിനിടയിലാണ് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും നേതാക്കളുടെ വിമര്‍ശനത്തിന് പാത്രമായത്. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടാണ് വിഡി സതീശനെതിരായ വിമര്‍ശനങ്ങള്‍ക്ക് കാരണം. എന്നാല്‍ വിഷയത്തില്‍ ഘടക കക്ഷികളുടെ നിലപാട് കൂടി കണക്കിലെടുത്തുവെന്നും പൊതു നിലപാടെടുത്തത് അവരുടെ മറുപടി കൂടി കണക്കിലെടുത്താണെന്നുമായിരുന്നു വിഡി സതീശന്റെ മറുപടി.

കെ സുധാകരന്റെ തുടര്‍ച്ചയായ ആര്‍എസ്എസ് അനുകൂല പ്രസ്താവനകളില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെ നേതൃത്വത്തെ എതിര്‍പ്പറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഒരു വിഭാഗം നേതാക്കളുടെ വിമര്‍ശനം. ശശി തരൂര്‍ വിഷയത്തില്‍, തരൂരിനെ കൂടി ഉള്‍ക്കൊണ്ട് പ്രശ്‌നം പരിഹരിക്കണമായിരുന്നുവെന്ന് എ ഗ്രൂപ്പ് വിമര്‍ശിച്ചു. തരൂരിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തണമെന്നും യോഗം വിലയിരുത്തി. പുസ്തക പ്രകാശനത്തില്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചതില്‍ പി ജെ കുര്യനും രാഷ്ട്രീയകാര്യ സമിതിയില്‍ വിമര്‍ശനമേല്‍ക്കേണ്ടി വന്നു.

സിപിഎമ്മിന്റെ മുസ്ലിം ലീഗ് പ്രശംസയില്‍ ലീഗ് നേതൃത്വം പക്വമായ പ്രതികരണം നടത്തിയെന്നാണ് യോഗത്തിലെ വിലയിരുത്തല്‍. സാദിഖലി തങ്ങള്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയെന്നും ലീഗിനെ ഒപ്പം ചേര്‍ത്ത് തന്നെ മുന്നോട്ട് പോകണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ