കെ സുധാകരൻ 
KERALA

'മൊഴി പോലും രേഖപ്പെടുത്തിയില്ല'; വ്യാജ രാജിക്കത്ത് കേസ് പോലീസ് അവസാനിപ്പിക്കുന്നത് എന്തുകൊണ്ടെന്നറിയില്ല: കെ സുധാകരന്‍

കേസുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ മൊഴി രേഖപ്പെടുത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കെസുധാകരന്‍

എ വി ജയശങ്കർ

വ്യാജ രാജിക്കത്ത് പ്രചരിപ്പിച്ച കേസിൽ പോലീസ് അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പോലീസ് എന്തടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് അറിയില്ലെന്ന് സുധാകരൻ ദ ഫോർത്തിനോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ തന്റെ മൊഴി രേഖപ്പെടുത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പോലീസ് ഈ കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തിയായി അറിയില്ലെന്ന് കെ സുധാകരന്‍

'' കേസ് അന്വേഷിച്ചിട്ടാണ് അവസാനിപ്പിക്കുന്നതെങ്കിൽ കുഴപ്പമില്ല. എന്നാല്‍ പോലീസ് ഈ കേസില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തിയായി അറിയില്ല. വ്യാജ കത്ത് പ്രചരിപ്പിച്ചവർക്കെതിരെ തുടർ നടപടികളുമായി മുന്നോട്ടുപോകും. കേസിന്റെ കാര്യവുമായി ബന്ധപ്പെട്ട് ഡിജിപിയെ വിളിക്കാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല'' - കെ സുധാകരൻ പറഞ്ഞു.

ആർഎസ്എസിനെയും നെഹ്റുവിനെയും പരാമർശിച്ചുള്ള പ്രസംഗം വിവാദമായതിന് പിന്നാലെയാണ് രാജി സന്നദ്ധത അറിയിച്ച് കെ സുധാകരൻ ഹൈക്കമാന്‍ഡിന് കത്ത് നൽകിയെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നത്. തുടർന്ന് കെ സുധാകരൻ പോലീസിൽ പരാതി നൽകുകയായിരുന്നു. അവാസ്തവമായ കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നതെന്നായിരുന്നു സുധാകരന്റെ മറുപടി. ഒരു മണിക്കൂറിലേറെ സംസാരിച്ചതിൽ മതേതരത്വത്തിന്റെ പ്രാധാന്യവും ജനാധിപത്യമൂല്യങ്ങളുടെ പ്രസക്തിയും ന്യൂനപക്ഷ സംരക്ഷണത്തിന്റെ വർത്തമാനകാല ആവശ്യകതയുമാണ് ഉന്നയിച്ചിരുന്നത്. എന്നാൽ പ്രസം​ഗത്തെ വളച്ചൊടിക്കുകയും കേവലം സെക്കന്‍ഡുകള്‍ മാത്രം വരുന്ന ചില വാക്യങ്ങൾ അടർത്തിയെടുത്ത് വിവാദം സൃഷ്ടിക്കുകയുമാണ് ചെയ്തെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. കോൺഗ്രസിന്റെ സംഘടനാകാര്യങ്ങളെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് അബദ്ധജടിലമായ ഇത്തരം വാർത്തകൾ പടച്ചുണ്ടാക്കുന്നതെന്നായിരുന്നു സുധാകരന്റെ ആക്ഷേപം.

സുധാകരന്റെ പരാതിയില്‍ കേസെടുത്ത് ആഴ്ചകൾ പിന്നിടുമ്പോഴും എഫ്ഐആർ ഇടുന്നതിനപ്പുറമുള്ള നടപടികളൊന്നും പോലീസ് സ്വീകരിച്ചിട്ടില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ