KERALA

കേസ് കെട്ടിച്ചമച്ചത്, നിയമപരമായി നേരിടാനാണ് തീരുമാനം: കെ വിദ്യ

നിങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചുവെന്ന് മാധ്യമങ്ങളോട് വിദ്യ

വെബ് ഡെസ്ക്

തനിക്കെതിരായ വ്യാജരേഖ കേസ് കെട്ടിച്ചമച്ചതാണെന്ന മുൻ നിലപാടിലുറച്ച് കെ വിദ്യ. കേസ് നിയമപരമായി നേരിടാനാണ് തീരുമാനം. അതിനായി ഏതറ്റം വരെയും പോകുമെന്നും വിദ്യ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെയാണ് വിദ്യയുടെ പ്രതികരണം.

'നിങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചു'വെന്നായിരുന്നു മാധ്യമങ്ങളോട് വിദ്യയുടെ പ്രതികരണം. വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് വിദ്യയെ മണ്ണാര്‍ക്കാട് കോടതിയിലേക്ക് കൊണ്ടുപോകുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും വ്യാജ രേഖ ഹാജരാക്കിയിട്ടില്ലെന്നുമായിരുന്നു വിദ്യ അന്വേഷണ ഉദ്യോഗസ്ഥരോടും പറഞ്ഞത്. ഇതേ കാര്യം മാധ്യമങ്ങളോടും വിദ്യ ആവര്‍ത്തിച്ചു.

കേസ് രജിസ്റ്റര്‍ ചെയ്ത് 15 -ാം ദിവസമാണ് വിദ്യ പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് മേപ്പയൂരിലെ സുഹൃത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു അഗളി പോലീസ് വിദ്യയെ പിടികൂടിയത്. കോഴിക്കോട് ജില്ലയിലെ പയ്യോളി, വടകര, തുടങ്ങിയ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് കസ്റ്റഡിയിലായത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ