KERALA

കാഫിർ സ്ക്രീൻഷോട്ട്: ആര് ചെയ്താലും ദോഷം ഇടതുപക്ഷത്തിനെന്ന് കെ കെ ശൈലജ; പോരാളിമാരുടെ പേരുകള്‍ പുറത്തുവരുന്നത് നല്ല ലക്ഷണമെന്ന് ഷാഫി പറമ്പില്‍

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വിവാദ കാഫിർ സ്ക്രീൻഷോട്ടുകൾ ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്ന് പോലീസ് ഇന്നലെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കാഫിർ വിഷയം വീണ്ടും ചർച്ചയാകുന്നത്

വെബ് ഡെസ്ക്

ലോക്സസഭാ തിരഞ്ഞെടുപ്പില്‍ വടകക മണ്ഡലത്തില്‍ വലിയ വിവാദം സൃഷ്ടിച്ച കാഫിർ കാഫിര്‍ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച സംഭവത്തില്‍ അലയൊലിയകള്‍ ഒടുങ്ങുന്നില്ല. സ്ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ച സോഷ്യല്‍ മീഡിയ പേജുകളുടെ പേരുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. സംഭവത്തില്‍ പ്രതികരണവുമായി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഷാഫി പറമ്പിലും ഇടതു സ്ഥാനാര്‍ഥി കെ കെ ശൈലജയും രംഗത്തെത്തി.

വിവാദം സൃഷ്ടിച്ചതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട ശൈലജ ടീച്ചർ ആര് ചെയ്തതാണെങ്കിലും അത് ഇടപക്ഷത്തിനനുകൂലമായിട്ടല്ല ചെയ്തത്. ഇടതുപക്ഷത്തെ അങ്ങേയറ്റം ദ്രോഹിക്കാനാണ് ചെയ്‍തത്. ആരാണത് ചെയ്തതെങ്കിലും നല്ല നടപടിയെടുക്കണമെന്നും ശൈലജ ടീച്ചർ പറഞ്ഞു.

" ഇടതെന്ന് തോന്നിപ്പിക്കുന്ന ചില പേരുകളിൽ ഇടതുപക്ഷത്തിനെതിരായ ഒട്ടേറെ പ്രചരണങ്ങൾ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയിരുന്നു. ഇത് അതിൽ പെട്ടതാണോയെന്ന് എനിക്ക് അറിയില്ല. സ്ത്രീകളുടെ അടക്കം ഇടയിൽ വളരെ അനുകൂലമായ സാഹചര്യം ഇടതുപക്ഷത്തിനുണ്ടെന്ന് മനസിലാക്കിയാണ് പല പ്രചാരണ തന്ത്രങ്ങളും അന്ന് ഉപയോഗിച്ചിരുന്നത്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് കാഫിർ. ഇത് ഉണ്ടാക്കിയിരിക്കുന്നത് ആരായാലും ഇടത് പക്ഷത്തിനെതിരാണ്. ഇടതു പക്ഷത്തിന്റെ പേരിൽ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടണം," കെ കെ ശൈലജ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വിവാദ കാഫിർ സ്ക്രീൻഷോട്ടുകൾ ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്ന് പോലീസ് ഇന്നലെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കാഫിർ വിഷയം വീണ്ടും ചർച്ചയാകുന്നത്. റെ‍ഡ് എൻകൗണ്ടേഴ്സ്, റെ‍ഡ് ബറ്റാലിയൻ എന്നീ വാട്സാപ് ഗ്രൂപ്പുകളിൽ നിന്നാണ് ഇവ പ്രചരിപ്പിച്ചവർക്ക് ലഭിച്ചതെന്നും സ്ക്രീൻഷോട്ടിൻ്റെ ഉറവിടം ഇപ്പോഴും അന്വേഷിക്കുന്നു എന്നും വടകര എസ്എച്ച്ഒ എൻ.സുനിൽ കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സ്ക്രീൻഷോട്ടിന് പിന്നിൽ പ്രവർത്തിച്ചത് സിപിഎഐമ്മുകാരാണെന്ന് വ്യക്തമായെന്നും സ്ക്രീൻഷോട്ട് ഉപയോഗിച്ച മുഴുവൻ ആളുകളും തെറ്റ് തിരുത്താൻ തയ്യാറാകണമെന്നുമായിരുന്നു വടകര എംപി ഷാഫി പറമ്പിലിന്റെ പ്രതികരണം.

'കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നത്. വിവാദത്തിനു പിന്നില്‍ അടിമുടി സിപിഐഎമ്മുകാരാണ്, പക്ഷെ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ല. നിയമനടപടി തുടരും. വർഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നതാണ്. ഇന്നലെയും ഇന്നും നാളെയും ഇത്തരം കാര്യം ചെയ്യില്ല. സിപിഐഎം പ്രവർത്തകർ തന്നെ ഇതിനെ എതിർക്കണം. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണ്. ആരുടേയും ഒറ്റ ബുദ്ധിയിൽ തോന്നിയതായി എനിക്ക് തോന്നുന്നില്ല. പാർട്ടി പങ്കുള്ളതിനാൽ അന്വേഷണം വൈകുന്നു', എന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. സ്ക്രീൻഷോട്ട് തെറ്റാണെന്ന് തിരിച്ചറിഞ്ഞ വടകരക്കാർക്ക് നന്ദി പറയുന്നുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി