വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലെ പ്രതി കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തില്‍ അപാകതയില്ലെന്ന് കാലടി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു. പട്ടികജാതി-വര്‍ഗ വിഭാഗത്തിനായി പിഎച്ച്ഡി സീറ്റുകള്‍ അനുവദിച്ചതില്‍ അപാകതയുണ്ടെന്നാരോപിച്ച് എസ് വര്‍ഷ നല്‍കിയ ഹര്‍ജിയിലാണ് സര്‍വകലാശാല ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍വകലാശാലയിലെ പത്ത് പിഎച്ച്ഡി സീറ്റുകളിലേക്കാണ് സര്‍വകലാശാല ആദ്യം അപേക്ഷ ക്ഷണിച്ചത്
സര്‍വകലാശാലയിലെ പത്ത് പിഎച്ച്ഡി സീറ്റുകളിലേക്കാണ് സര്‍വകലാശാല ആദ്യം അപേക്ഷ ക്ഷണിച്ചത്. പിന്നീട് മലയാള വിഭാഗം ഗവേഷണ കമ്മിറ്റി ചെയര്‍മാന്റെ ശുപാര്‍ശയനുസരിച്ച് അഞ്ച് സീറ്റുകള്‍ കൂടി അനുവദിച്ചിരുന്നു. ഇതില്‍ അഞ്ചാമത്തെ സീറ്റില്‍ പട്ടികജാതി സംവരണം അനുവദിച്ചില്ലെന്നും പകരം വിദ്യയ്ക്ക് നല്‍കിയെന്നുമാണ് ഹര്‍ജിക്കാരുടെ ആക്ഷേപം.
എന്നാല്‍ സംവരണ തത്വങ്ങള്‍ പാലിച്ചാണ് പ്രവേശനം നടത്തിയതെന്നാണ് സര്‍വകലാശാലയുടെ വാദം. ഹര്‍ജിയില്‍ വിശദമായ മറുപടി നല്‍കാന്‍ സര്‍വകലാശാലയ്ക്ക് സമയം അനുവദിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹര്‍ജി ജൂലായ് 18 ന് പരിഗണിക്കാന്‍ മാറ്റി.
ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് നിയമനം ലഭിക്കാന്‍ മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസിലെ പ്രതിയാണ് കെ വിദ്യ. കേസിൽ പാലക്കാട് അട്ടപ്പാടി പോലീസും കാസർഗോഡ് നീലേശ്വരം പോലീസും വിദ്യയെ അറസ്റ്റ് ചെയ്തിരുന്നു. ഇരു കേസുകളിലും കോടതികൾ വിദ്യയ്ക്ക് ജാമ്യമനുവദിച്ചിരുന്നു.