KERALA

കളമശേരി സ്‌ഫോടനം; ഒരു സ്ത്രീകൂടി മരിച്ചു, കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി

വെബ് ഡെസ്ക്

കൊച്ചി കളമശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരുന്ന മോളി ജോയ് (61) ആണ് മരിച്ചത്. എണ്‍പത് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു ഇവര്‍ക്കെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് മോളിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു അന്ത്യം. ഇതോടെ കളമശേരി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. സ്‌ഫോടനത്തില്‍ മരിച്ച നാലുപേരും വനിതകളാണ്.

കഴിഞ്ഞ ഒക്ടോബര്‍ 29 നായിരുന്നു കളമശേരിയിലെ സാമ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും 26 പേരായിരുന്നു പരുക്കേറ്റ് ചികിത്സയിലുണ്ടായിരുന്നത്.

ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു എന്നായിരുന്നു ഇന്നലെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു. മലയാറ്റൂര്‍ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മറ്റുള്ളവര്‍.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?