KERALA

കളമശേരി സ്ഫോടനം: വിദ്വേഷ പോസ്റ്റുകള്‍ക്കെതിരേ പോലീസ് നടപടി, രജിസ്റ്റര്‍ ചെയ്തത് പത്തോളം കേസുകള്‍

വെബ് ഡെസ്ക്

കളമശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വിദ്വേഷ പോസ്റ്റുകള്‍ക്കെതിരേ പോലീസ് നടപടി. സംസ്ഥാനത്താകെ പത്തോളം കേസുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സിറ്റിയില്‍ മാത്രം മൂന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിദ്വേഷ പ്രചാരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പരിശോധനയില്‍ നൂറോളം പോസ്റ്റുകള്‍ സൈബര്‍ പോലീസ് കണ്ടെത്തി. ഫേസ്ബുക്ക്, എക്സ് (ട്വിറ്റര്‍) എന്നിവയിലാണ് ഇത്തരം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതില്‍ ഭൂരിപക്ഷം പോസ്റ്റുകളും നീക്കിയതായി സൈബര്‍ ക്രൈം വിഭാഗം അറിയിച്ചു.

ഞായറാഴ്ച രാവിലെ 9.30 ഓടെ ആയിരുന്നു കളമശേരിയിലെ സാംറ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനം ഉണ്ടായത്

ഞായറാഴ്ച രാവിലെ 9.30 ഓടെ ആയിരുന്നു കളമശേരിയിലെ സാംറ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവരുന്നതിന് മു‍ന്‍പായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ ഇത്തരം പോസ്റ്റുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. പിന്നാലെ പോലീസ് ഇത്തരം പ്രചാരണങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പോലീസ് നിരീക്ഷണം തുടരുകയാണ്.

അതിനിടെ, കളമശേരി സംഭവവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയെന്ന പേരില്‍ ബിജെപി നേതാക്കള്‍ക്കെതിരെയും പോലീസില്‍ പരാതി. ബി ജെ പി നേതാക്കളായ കെ എസ് രാധാകൃഷ്ണൻ, സന്ദീപ് വാര്യർ എന്നിവർക്കെതിരെയാണ് പരാതി. കളമശ്ശേരി പോലീസിലാണ് പരാതി ലഭിച്ചിട്ടുള്ളത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും