ഫയല്‍ ചിത്രം 
KERALA

കളമശേരി ബസ് കത്തിക്കല്‍: തടിയന്റവിട നസീറിനും, സാബിര്‍ ബുഖാരിക്കും ഏഴ് വര്‍ഷം തടവ്

താജുദ്ദീന് ആറ് വര്‍ഷം തടവ്

വെബ് ഡെസ്ക്

കളമശേരി ബസ് കത്തിക്കല്‍ കേസില്‍ ഒന്നാംപ്രതി തടിയന്റവിട നസീര്‍, അഞ്ചാംപ്രതി സാബിര്‍ ബുഖാരി എന്നിവര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്. മറ്റൊരു പ്രതി താജുദ്ദീന് ആറ് വര്‍ഷം തടവാണ് ശിക്ഷ. കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്.

വിചാരണ പൂര്‍ത്തിയാക്കാതെയാണ് മൂന്ന് പ്രതികള്‍ക്കും കോടതി ശിക്ഷ വിധിച്ചത്. എന്‍ഐഎ ചുമത്തിയ കുറ്റങ്ങള്‍ പ്രതികള്‍ സമ്മതിച്ചതോടെയാണിത്. നിലവിലെ റിമാന്‍ഡ് കാലാവധി ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്നതിനാല്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതോടെ പ്രതികള്‍ക്ക് ഈ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ല.

കുറ്റംസമ്മതിച്ച പറവൂര്‍ സ്വദേശി കെ എ അനൂപിനെ നേരത്തേ കോടതി ആറുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു.

പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ ജയില്‍ മോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ 2005 സെപ്തംബര്‍ ഒന്‍പതിനാണ് കേസിന് ആസ്പദമായ സംഭവം. എറണാകുളത്ത് നിന്ന് സേലത്തേക്ക് പോവുകയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് പ്രതികള്‍ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോവുകയായിരുന്നു. യാത്രക്കാരെ ഇറക്കി വിട്ട ശേഷം കളമശേരി എച്ച്എംടി ജംഗ്ഷന് സമീപം ബസ് പെട്രോളൊഴിച്ച് കത്തിച്ചു. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം