KERALA

കളമശേരി സ്ഫോടനം: പ്രതി മാര്‍ട്ടിനുമായി തെളിവെടുപ്പ്, വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്

വെബ് ഡെസ്ക്

കൊച്ചി കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് കീഴടങ്ങിയ പ്രതി ഡൊമനിക് മാർട്ടിനുമായുള്ള തെളിവെടുപ്പ് പുരോഗമിക്കുന്നു. ഇന്ന് രാവിലെ എറണാകുളം അത്താണിയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടപടികള്‍ ആരംഭിച്ചത്. മാർട്ടിൻ ബോംബ് നിർമ്മാണത്തിന്റെ പരീക്ഷണം നടത്തിയത് ഇവിടെ വെച്ചാണെന്നാണ് നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന് പിന്നാലെ സ്ഫോടനം നടന്ന കളമശേരിയിലെ സാമ്ര കൺവൻഷൻ സെൻ്ററിലും പ്രതിയെ എത്തിക്കും.

ഇന്നലെ രാത്രിയോടെയാണ് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. യുഎപിഎ, സ്ഫോടക വസ്തു നിയമം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അന്വേഷണ സംഘം മാര്‍ട്ടിനെതിരെ കേസെടുത്തിരിക്കുന്നത്. പോലീസിന്റെ ഉന്നതതല യോഗത്തിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്ത്യൻ ശിക്ഷ നിമയത്തിലെ 153, 153 എ. കേരള പോലിസ് ആക്ടിലെ 120 (0) എന്നീ വകുപ്പുകള്‍ ചുമത്തി കേന്ദ്ര മന്ത്രിക്കെതിരെ കേസ്.

ഇതിനിടെ, കളമശ്ശേരി ബോംബ് സ്ഫോടനവമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണങ്ങള്‍ക്ക് എതിരെയും നടപടി ശക്തമാക്കുകയാണ് കേരള പോലീസ്. ഇതിന്റെ ഭാഗമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെയും കേസെടുത്തു. സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം നടത്താന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. എറണാകുളം സെന്‍ട്രൽ സ്റ്റേഷൻ എസ്ഐ ടി വൈ പ്രമോദാണ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യൻ ശിക്ഷ നിമയത്തിലെ 153, 153 എ. കേരള പോലിസ് ആക്ടിലെ 120 (0) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. എറണാകുളംജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ് ഐ ആർ സമർപിച്ചത്.

അതിനിടെ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ളവർക്കെതിരെ കെപിസിസി ഡിജിപിക്ക് പരാതി നൽകി. എം.വി ഗോവിന്ദന് പുറമെ മുൻ ഇടത് എംപി സെബാസ്റ്റ്യൻ പോൾ, ബിജെപി നേതാവ് സന്ദീപ് വാര്യർ, റിവ തോളൂർ ഫിലിപ്പ് എന്നിവർക്കെതിരെയാണ് പരാതി. സ്ഫോടനവുമായി ബന്ധപ്പെട്ട് മതസ്പർദ്ധയുണ്ടാക്കും വിധം ഇവർ പ്രസ്താവനകൾ നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഇതുവരെ 19 കേസുകളാണ് വിവിധ വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും