KERALA

കലവൂര്‍ സുഭദ്ര കൊലക്കേസ്; പ്രതികള്‍ പിടിയില്‍, കസ്റ്റഡിയിലെടുത്തത് കര്‍ണാടക മണിപ്പാലില്‍ നിന്ന്

സംഭവശേഷംപ്രതികള്‍ സംസ്ഥാനം വിട്ടതായി പോലീസ് കണ്ടെത്തിയിരുന്നു

വെബ് ഡെസ്ക്

എറണാകുളത്തുനിന്നു കാണാതായ വയോധിക കലവൂരില്‍ വച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ പ്രതികള്‍ പിടിയില്‍. ആലപ്പുഴ കാട്ടൂര്‍ സ്വദേശി മാത്യൂസ് (നിധിന്‍-38), ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശിനി ശര്‍മിള (36) എന്നിവരെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് കസ്റ്റഡിലെടുത്തത്. കടവന്ത്ര ഹാര്‍മണി ഹോംസ് ചക്കാലമഠത്തില്‍ സുഭദ്രയാ(73)ണു കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. സംഭവശേഷം കാണാതായ ദമ്പതിമാരെ തിരയുകയായിരുന്നു പോലീസ്. ശര്‍മിള ഉഡുപ്പി സ്വദേശിനിയായതിനാല്‍ ഈ പ്രദേശത്തും പരിസരത്തും പോലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു.

സംഭവശേഷംപ്രതികള്‍ സംസ്ഥാനം വിട്ടതായി പോലീസ് കണ്ടെത്തിയിരുന്നു. കലവൂര്‍ കോര്‍ത്തുശ്ശേരി ക്ഷേത്രത്തിനുസമീപം പഴമ്പാശ്ശേരിയില്‍ വില്‍സന്റെ വീട്ടുവളപ്പിലാണ് സുഭദ്രയുടെ മൃതദേഹം കണ്ടത്. ദമ്പതിമാര്‍ ഇവിടെ വാടകയ്ക്കു താമസിക്കുകയായിരുന്നു. സുഭദ്രയെ കാണാനില്ലെന്നുകാട്ടി മകന്‍ രാധാകൃഷ്ണന്‍ ഓഗസ്റ്റ് നാലിന് കടവന്ത്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോള്‍ സുഭദ്ര ഒടുവില്‍ വിളിച്ചത് മാത്യൂസിനെയാണെന്നു വ്യക്തമായി. അവസാന ഫോണ്‍ ലൊക്കേഷന്‍ കലവൂരിലാണെന്നതും സംശയത്തിനിടയാക്കി. ഇതു ചോദിച്ചറിയാന്‍ മാത്യൂസിനോട് ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷനിലെത്താന്‍ പോലീസ് ഓഗസ്റ്റ് 10-ന് ആവശ്യപ്പെട്ടു. അതോടെ മാത്യൂസും ശര്‍മിളയും ഫോണ്‍ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തുന്നതില്‍ മികവുള്ള കഡാവര്‍ നായയെ പോലീസ് കലവൂരിലെ വീട്ടില്‍ കൊണ്ടുവന്നു. അതു കുഴിക്കു സമീപമെത്തി.

തൊട്ടുമുന്‍പ് ഒരു ദിവസം കുഴിയെടുക്കുന്നതു കണ്ടതായി അയല്‍വാസി പറഞ്ഞതോടെയാണ് കുഴിച്ചുനോക്കാന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൃതദേഹം കണ്ടെത്തി. സുഭദ്രയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാനാണ് കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്. സ്വര്‍ണം വിറ്റത് മംഗളൂരുവിലും ആലപ്പുഴയിലുമുള്ള ജൂവലറികളിലാണ്. ആലപ്പുഴയിലെ ജൂവലറിയില്‍നിന്ന് 27,000 രൂപ മാത്യൂസിന്റെ ഗൂഗിള്‍ പേ നമ്പരിലേക്കു വന്നതായി പോലീസ് കണ്ടെത്തി. അനാഥയായ ശര്‍മിള എറണാകുളത്ത് ഒരു കോണ്‍വെന്റില്‍ താമസിച്ചിരുന്നു. അപ്പോഴാണ് അടുത്തുള്ള സുഭദ്രയുമായി ബന്ധമായതെന്നു പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ