KERALA

പ്രിയാ വർഗീസിനെതിരായ വിധി; കണ്ണൂർ സർവകലാശാല അപ്പീൽ നൽകില്ല, വിധി നടപ്പാക്കുന്നതിൽ നിയമോപദേശം തേടി

വെബ് ഡെസ്ക്

പ്രിയാ വ‍​ർ​ഗീസിന് യോ​ഗ്യതയില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ കണ്ണൂർ സ‍ർവകലാശാല അപ്പീൽ നൽകില്ല. വിധി നടപ്പക്കുന്നത് സംബന്ധിച്ച് സർവകലാശാല നിയമോപദേശം തേടി. വിഷയം ചർച്ച ചെയ്യാൻ അടിയന്തര സിൻഡിക്കേറ്റ് യോ​ഗം ഉടൻ വിളിച്ചു ചേർക്കും. ഇന്നലെയാണ് കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറാകാന്‍ പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി വന്നത്.

പ്രിയ വര്‍ഗീസിന്റെ യോഗ്യതകള്‍ അക്കാദമികമായി കണക്കാക്കാനാവില്ലെന്നും പിഎച്ച്ഡി കാലയളവിനെ അധ്യാപന പരിചയമായി കണക്കാകാനാവില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മതിയായ കാലം പ്രവര്‍ത്തിച്ചില്ലെന്നും കോടതി വിലയിരുത്തി. നിയമന നടപടികൾക്കായുള്ള സ്ക്രീനിങ്, സെലക്ഷൻ കമ്മിറ്റികൾക്ക് എതിരായുള്ള കോടതിയുടെ വിമർശനം സർവകലാശാലയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

യുജിസി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാവണം നിയമനം എന്ന വിലയിരുത്തലില്‍ ഊന്നിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറാകാന്‍ പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന് വ്യക്തമാക്കിയത്. പ്രിയാ വര്‍ഗീസിന് മതിയായ അധ്യാപന പരിചയം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

വിധിക്കെതിരായ അപ്പീല്‍ നീക്കം സർവകലാശാലയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഏതെങ്കിലും ഒരു ഉദ്യോഗാർത്ഥിക്കായി സർവകലാശാല അപ്പീല്‍ നല്‍കിയാല്‍ അത് നിലനില്‍ക്കില്ല. അതേസമയം അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ നിയമോപദേശം തേടാനാണ് പ്രിയാ വർഗീസിന്റെ തീരുമാനം. പ്രിയാ വർ​ഗീസ് സിം​ഗിൾ ബഞ്ചിന്റെ വിധിക്കെതിരെ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകുകയും നിലവിലെ ഉത്തരവിൽ സ്റ്റേ വാങ്ങുകയും ചെയ്യുകയാണെങ്കിൽ തുടർ നീക്കങ്ങൾക്കായി സർവകലാശാലയ്ക്ക് കൂടുതല്‍ സമയം ലഭിച്ചേക്കും.

അതേസമയം കോടതി വിധി മാനിക്കുന്നുെവന്നും പ്രിയാ വര്‍ഗീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ സര്‍ക്കാരിന് പങ്കില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇന്നലെ പ്രതികരിച്ചിരുന്നു. നിയമനം നല്‍കിയിരിക്കുന്നത് കണ്ണൂര്‍ യൂണിവേഴ്സിറ്റിയാണ്, സര്‍ക്കാര്‍ അതില്‍ ഇടപ്പെട്ടിട്ടില്ലെന്നുമായിരുന്നു കോടതി വിധിയ്ക്ക് പിന്നാലെ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. വിഷയത്തില്‍ സർവകലാശാലയുടെ നിലപാട് വിശദീകരിക്കുന്നതിനായി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ ഇന്ന് മാധ്യമങ്ങളെ കാണും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും