KERALA

'ഞാനല്ലല്ലോ എന്നെ പുനർനിയമിച്ചത്, നാളെ ജാമിയയില്‍ ജോയിന്‍ ചെയ്യും'; റിവ്യൂഹര്‍ജി നല്‍കില്ലെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്‍

വെബ് ഡെസ്ക്

കണ്ണൂർ സർവകലാശാല വൈസ് ചാന്‍സലര്‍ പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവില്‍ പുനഃപരിശോധന ഹർജി നല്‍കില്ലെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്‍. "സുപ്രീം കോടതി വിധി അംഗീകരിക്കുന്നു. നാളെ ഞാന്‍ ഡല്‍ഹിയിലെ ജാമിയ മിലിയ സർവകലാശാലയിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റില്‍ സ്ഥിരജോലിയില്‍ പ്രവേശിക്കും. ഏഴ് വർഷം സ്ഥാനത്ത് തുടർന്നു. പല കാര്യങ്ങളും ചെയ്യാനായി, കുറച്ചുകൂടെ ചെയ്യാനുണ്ടായി. എന്റെ താല്‍പ്പര്യത്തില്‍ റിവ്യു ഹർജി നല്‍കില്ല, കാരണം ഞാനല്ലല്ലൊ എന്നെ പുനർനിയമിച്ചത്," ഗോപിനാഥ് വ്യക്തമാക്കി.

"പുനർനിയമനത്തില്‍ അപാകത തോന്നിയിട്ടില്ല. ഇന്ത്യയിലെ പല സർവകലാശാലകളിലും വി സിമാർക്ക് പുനർനിയമനം നല്‍കിയിട്ടുണ്ട്. അടുത്തിടെയാണ് ഡല്‍ഹി സർവകലാശാല വിസിക്ക് കാലാവധി നീട്ടിനല്‍കാന്‍ പ്രസിഡന്റിന്റെ നിർദേശം വന്നത്. എനിക്ക് പുനർനിയമന ഉത്തരവ് ലഭിച്ചു, ഞാന്‍ തുടർന്നു. ഞാനല്ല ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത്. അതുകൊണ്ട് എന്താണ് അപാകതയെന്ന് എനിക്ക് പറയാനാകില്ലല്ലോ," ഗോപിനാഥ് കൂട്ടിച്ചേർത്തു.

"കണ്ണൂർ സർവകലാശാലയിലെ പ്രിയ വര്‍ഗീസിന്റെ സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ നിയമനത്തിലും ഗോപിനാഥ് പ്രതികരിച്ചു. പ്രിയ വർഗീസിന്റെ കേസില്‍ ഉയരുന്ന ആരോപണങ്ങളെല്ലാം തെറ്റാം. പരിചയസമ്പത്തിന്റെ കാര്യത്തിലാണ് ചോദ്യം ഉണ്ടായിരുന്നത്. ഇത് യുജിസിയെ അറിയിച്ചിരുന്നു, പക്ഷേ അവർ മറുപടി നല്‍കിയിരുന്നില്ല. രണ്ട് മൂന്ന് മാസം നോക്കി. എല്ലാത്തിനും കോടതിയില്‍ പോയല്ലോ, കോടതി നിയമനം അംഗീകരിച്ചല്ലോ," ഗോപിനാഥ് ചൂണ്ടിക്കാണിച്ചു.

വി സി നിയമനത്തിൽ സംസ്ഥാന സർക്കാര്‍ അന്യായമായ ഇടപെടല്‍ നടത്തിയെന്നും ഗവര്‍ണര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രീം കോടതി നിയമനം റദ്ദാക്കിയത്. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്നു പറഞ്ഞ കോടതി, ഗവർണർക്കെതിരെയും വിമർശമുയർത്തി. സർക്കാർ ഇടപെട്ടുവെന്ന് ഗവർണർ പറഞ്ഞു. പുനർനിയമനക്കാര്യത്തിൽ ചാൻസലറായ ഗവർണർ തന്റെ അധികാരം ഉപേക്ഷിക്കുകയോ അടിയറവയ്ക്കുമയോ ചെയ്തു. വി സി നിയമനത്തിൽ ബാഹ്യ ഇടപെടൽ പാടില്ല. പ്രൊ ചാന്‍സലര്‍ പോലും നിയമനത്തില്‍ ഇടപെടരുതെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനത്തില്‍ പൂര്‍ണ ഉത്തരവാദിത്തം ഗവര്‍ക്കാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു മന്ത്രി.

കോടതി വിധി എന്തുതന്നെയായാലും അംഗീകരിക്കുന്നുവെന്ന് പറഞ്ഞ മന്ത്രി വിഷയത്തില്‍ സര്‍ക്കാരിന് അല്ല ഉത്തരവാദിത്തമെന്നും നിയമനത്തിനുള്ള പ്രൊപ്പോസല്‍ നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും സര്‍വകലാശാല നിയമനങ്ങളില്‍ ഗവര്‍ണര്‍ക്കാണ് പൂര്‍ണ ഉത്തരവാദിത്തമെന്നും വ്യക്തമാക്കി. വിധി വിശദമായിപഠിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം